ബ​ന്ധു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ത്രീ​ക​ളു​ടെ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ചു ! യു​വാ​വ് പി​ടി​യി​ല്‍…

ബ​ന്ധു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സ്ത്രീ​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല​മാ​ക്കി പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.

മ​ല​പ്പു​റ​ത്തെ കാ​ളി​കാ​വി​ലാ​ണ് സം​ഭ​വം. അ​ക​മ്പാ​ടം ഇ​ടി​വെ​ണ്ണ സ്വ​ദേ​ശി ത​യ്യി​ല്‍ ദി​ല്‍​ഷാ​ദ് (22)ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​രി​ച​യ​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്രം നി​ര്‍​മി​ക്കു​ക​യാ​ണ് ഇ​യാ​ള്‍ ചെ​യ്തു കൊ​ണ്ടി​രു​ന്ന​ത്.

ഇ​തേ​ക്കു​റി​ച്ച് കാ​ളി​കാ​വ് സ്റ്റേ​ഷ​നി​ല്‍ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദി​ല്‍​ഷാ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​ഗ്‌​ന​ചി​ത്രം ഇ​യാ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി​യും ഓ​ണ്‍​ലൈ​ന്‍ വ​ഴി​യും പ്ര​ച​രി​പ്പി​ച്ച​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ദി​ല്‍​ഷാ​ദി​നെ​തി​രേ നേ​ര​ത്തെ​യും ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. ബ​ന്ധു​ക്ക​ളാ​യ സ്ത്രീ​ക​ളു​ടെ ഉ​ള്‍​പ്പ​ടെ ന​ഗ്‌​ന​ചി​ത്രം ഇ​യാ​ള്‍ ഫോ​ട്ടോ മോ​ര്‍​ഫ് ചെ​യ്ത് നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.

ബ​ന്ധു​ക്ക​ളാ​യ​തു​കൊ​ണ്ടു​ത​ന്നെ ഈ ​സം​ഭ​വ​ങ്ങ​ള്‍ കേ​സാ​കാ​തെ ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

കാ​ളി​കാ​വ് സി ​ഐ. എം ​ശ​ശി​ധ​ര​ന്‍​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ് ഐ ​സു​ബ്ര​മ​ണ്യ​ന്‍, സി ​പി ഒ​മാ​രാ​യ അ​ന്‍​സാ​ര്‍, അ​ജി​ത്, ജി​തി​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment