ടോ​​പ് സി​​റ്റി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ പെ​പ് ഗ്വാ​ര്‍​ഡി​യോ​ള​യു​ടെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി ഒ​ന്നാം സ്ഥാ​ന​ത്ത്. എ​വേ ഗ്രൗ​ണ്ടി​ല്‍ അ​ര​ങ്ങേ​റി​യ 33-ാം റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി 1-0ന് ​ബേ​ണ്‍​ലി​യെ കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണി​ത്.

അ​ഞ്ചാം മി​നി​റ്റി​ല്‍ സൂ​പ്പ​ര്‍ താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ വ​ക​യാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യു​ടെ ജ​യം കു​റി​ച്ച ഗോ​ള്‍. ജെ​റെ​മി ഡോ​ക്കു​വി​ന്‍റെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഗോ​ള്‍ പി​റ​ന്ന​ത്. തോ​ല്‍​വി​യോ​ടെ ബേ​ണ്‍​ലി ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍​നി​ന്ന് ത​രം​താ​ഴ്ത്ത​പ്പെ​ട്ടു. അ​ടു​ത്ത സീ​സ​ണി​ല്‍ ബേ​ണ്‍​ലി ഇ​എ​ഫ്എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ക​ളി​ക്കും.

പ്രീ​മി​യ​ര്‍ ലീ​ഗ് പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ 200 ദി​നം ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​ര്‍​ന്ന് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി പി​ന്ത​ള്ളി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ആ​ഴ്‌​സ​ണ​ലി​നെ കീ​ഴ​ട​ക്കി​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി കി​രീ​ട പോ​രാ​ട്ടം ഫോ​ട്ടോ ഫി​നി​ഷിം​ഗി​ലേ​ക്ക് എ​ത്തി​ച്ച​ത്.

നേ​ടി​യ ഗോ​ളി​ല്‍ ഒ​ന്നാ​മ​ത്
ലീ​ഗി​ല്‍ 33 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​ക്കും ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​ക്കും 70 പോ​യി​ന്‍റ് വീ​ത​മാ​ണ്. ഇ​രു​ടീ​മി​നും 21 ജ​യ​വും ഏ​ഴ് സ​മ​നി​ല​യും. ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ലും +37 ഇ​രു​ടീ​മും തു​ല്യ​ത​യി​ല്‍. പോ​യി​ന്‍റ്, ഗോ​ള്‍ വ്യ​ത്യാ​സം എ​ന്നി​വ​യി​ല്‍ തു​ല്യ​രാ​യ​തി​നാ​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രെ നി​ശ്ച​യി​ക്കു​ന്ന​ത് നേ​ടി​യ ഗോ​ള്‍ ക​ണ​ക്കി​ലൂ​ടെ. നേ​ടി​യ ഗോ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യാ​ണ് (66) ആ​ഴ്‌​സ​ണ​ലി​നേ​ക്കാ​ള്‍ (63) മു​ന്നി​ല്‍.

Related posts

Leave a Comment