‘അ​വ​ൾ​ക്ക് നീ​തി വേ​ണം’… മ​ണി​പ്പൂ​രി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ ക​ലാ​പ​ത്തി​നി​ടെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി മ​രി​ച്ച യു​വ​തി​ക്കു നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കു​ക്കി സം​ഘ​ട​ന​ക​ൾ. മെ​യ്തെ​യ്ക​ളു​ടെ ക്രൂ​ര​മാ​യ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നും കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നും ര​ണ്ടു വ​ർ​ഷം മു​ന്പ് ഇ​ര​യാ​യ ഇ​രു​പ​തു​കാ​രി ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ക്കാ​നി​ട​യാ​യ​തി​ൽ കു​ക്കി ജ​ന​ത രോ​ഷ​ത്തി​ലാ​ണ്.

മെ​യ്തെ​യ്ക​ളു​ടെ ഭ​ര​ണ​ത്തി​ൽ സു​ര​ക്ഷി​ത​ര​ല്ലെ​ന്നും കു​ക്കി ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശം വേ​ണ​മെ​ന്നും കു​ക്കി ഗ്രൂ​പ്പു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ക​ലാ​പം തു​ട​ങ്ങി​യ 2023 മേ​യി​ൽ മ​ണി​പ്പു​ർ ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ൽ​നി​ന്നു മെ​യ്തെ​യ്ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ 20 വ​യ​സു​ള്ള കു​ക്കി പെ​ണ്‍​കു​ട്ടി​യാ​ണ് ബ​ലാ​ത്സം​ഗ​ത്തെ തു​ട​ർ​ന്നു​ള്ള രോ​ഗാ​വ​സ്ഥ​യി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

ഇം​ഫാ​ലി​ൽ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​ന്നു പെ​ണ്‍​കു​ട്ടി. പീ​ഡ​ന​ത്തി​ന്‍റെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ​രി​ക്കു​ക​ളി​ൽ​നി​ന്നു പെ​ണ്‍​കു​ട്ടി​ക്ക് മു​ക്തി നേ​ടാ​നാ​യി​ല്ല. വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു. ചു​രാ​ച​ന്ദ്പു​രി​ലെ വീ​ട്ടി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് യു​വ​തി ക​ഴി​ഞ്ഞ 11ന് ​മ​രി​ച്ച​ത്.

ഇം​ഫാ​ലി​ലെ ന്യൂ ​ചെ​ക്കോ​ണി​ലു​ള്ള എ​ടി​എ​മ്മി​നു മു​ന്നി​ൽ​നി​ന്നു മെ​യ്തെ​യ്ക​ളാ​യ നാ​ലു​പേ​രാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. 2023 മേ​യ് 15ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ ബ​ല​മാ​യി കാ​റി​ൽ കൊ​ണ്ടു​പോ​യി പ​ല​യി​ട​ങ്ങ​ളി​ൽ വ​ച്ച് ഉ​പ​ദ്ര​വി​ച്ച​ശേ​ഷം ഒ​രു കു​ന്നി​ൻ​മു​ക​ളി​ൽ കൊ​ണ്ടു​പോ​യാ​ണു കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​ത്.

ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി അ​ക്ര​മി​ക​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. കു​ക്കി സം​ഘ​ട​ന​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് ആ​സാം, നാ​ഗാ​ലാ​ൻ​ഡ്, മ​ണി​പ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഗ​ർ​ഭാ​ശ​യ ഫൈ​ബ്രോ​സി​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ​ക്കു ചി​കി​ത്സ ന​ൽ​കി.

യു​വ​തി​യു​ടെ മാ​ന​ഭം​ഗ​ക്കേ​സ് ഗോ​ഹ​ട്ടി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. പ്ര​തി​ക​ൾ​ക്കെ​തി​രേ ഇ​നി​യും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് കു​ടും​ബ​ത്തെ അ​റി​യി​ച്ചി​ട്ടു​മി​ല്ലെ​ന്ന് മ​രി​ച്ച യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഗു​രു​ത​ര കേ​സാ​യി​ട്ടും പ്ര​തി​ക​ളെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഗൗ​ര​വ​വും സാ​മൂ​ഹ്യ​സം​ഘ​ട​ന​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ട്ടും കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ അ​ർ​ഥ​വ​ത്താ​യ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഡ​ൽ​ഹി​യി​ലെ കു​ക്കി സ്റ്റു​ഡ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ​എ​സ്് ഒ) ​ആ​രോ​പി​ച്ചു. മ​രി​ച്ച യു​വ​തി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി വി​വി​ധ കു​ക്കി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചു​രാ​ച​ന്ദ്പു​രി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മെ​ഴു​കു​തി​രി​യാ​ത്ര ന​ട​ത്തി.

കു​ക്കി സോ ​ജ​ന​ത​യെ ല​ക്ഷ്യം​വ​ച്ച ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ വേ​ദ​നാ​ജ​ന​ക​മാ​യ മ​റ്റൊ​രു സാ​ക്ഷ്യ​മാ​ണ് യു​വ​തി​യു​ടെ മ​ര​ണ​മെ​ന്ന് ത​ദ്ദേ​ശീ​യ കു​ക്കി ഗോ​ത്ര​നേ​താ​ക്ക​ളു​ടെ ഫോ​റം (ഐ​ടി​എ​ൽ​എ​ഫ്) പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​ക്കി ആ​ദി​വാ​സി​ഗോ​ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും അ​ന്ത​സി​നും നി​ല​നി​ല്പി​നു​മാ​യി പ്ര​ത്യേ​ക ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ടു​ക​യ​ല്ലാ​തെ കു​ക്കി സോ ​ജ​ന​ത​യ്ക്ക് ഇ​പ്പോ​ൾ മ​റ്റു മാ​ർ​ഗ​മി​ല്ലെ​ന്ന് ഐ​ടി​എ​ൽ​എ​ഫ് പ​റ​ഞ്ഞു.

മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ഇം​ഫാ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ക്കി കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി. മെ​യ്തെ​യ്ക​ളും സ​ർ​ക്കാ​രും ചേ​ർ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ പി​ന്നീ​ട് ഇം​ഫാ​ലി​ൽ​നി​ന്ന് നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യെ ഒ​രു വ​ർ​ഷ​ത്തോ​ളം കാം​ഗ്പോ​ക്പി​യി​ലെ ഒ​രു വ​സ​തി​യി​ൽ കു​ക്കി​ക​ൾ സം​ര​ക്ഷി​ച്ചു. ചു​രാ​ച​ന്ദ്പു​ർ ജി​ല്ല​യി​ലെ സിം​ഗാ​ട്ടി​ലേ​ക്ക് പി​ന്നീ​ടാ​ണു താ​മ​സം മാ​റ്റി​യ​ത്.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Related posts

Leave a Comment