‘വി.​ഡി. സ​തീ​ശ​ന്‍റേ​ത് സ​വ​ർ​ണ ഫ്യൂ​ഡ​ൽ മാ​ട​മ്പി മാ​ന​സി​കാ​വ​സ്ഥ​; ആ​രു​മ​റി​യാ​തെ തി​ണ്ണ നി​ര​ങ്ങു​ന്ന സതീശന് ഇ​ര​ട്ട​മു​ഖ​മാ​ണെന്ന് വെ​ള​ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ചേ​ർ​ത്ത​ല: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റേ​ത് സ​വ​ർ​ണ ഫ്യൂ​ഡ​ൽ മാ​ട​മ്പി മാ​ന​സി​കാ​വ​സ്ഥ​യാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള​ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഈ​ഴ​വ​രെ മാ​ത്ര​മ​ല്ല എ​ല്ലാ മ​ത​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ​യും നേ​രി​ട്ടും അ​ല്ലാ​തെ​യും ആ​ക്ഷേ​പി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​തീ​ശ​ൻ സ്വീ​ക​രി​ക്കു​ന്ന​ത്.

ശ്രീ​നാ​രാ​യ​ണ ഗു​രു ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ന്നി രാ​ജ്യം​മു​ഴു​വ​ൻ പ്ര​ച​ര​ണം ന​ട​ത്തു​ന്ന ലോ​ക​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​യും, പി​ന്നാ​ക്ക ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യാ​യ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ​യും അ​റി​വോ​ടെ​യാ​ണോ നീ​ക്ക​മെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ഹാ​റി​ലെ ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​ത്തി​ൽ അ​ർ​ഹ​മാ​യ നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നു പ​റ​ഞ്ഞു പ്ര​ചാ​ര​ണം ന​ട​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ സ​തീ​ശ​ൻ വെ​ല്ലു​വി​ളി​ക്കു​ക​ല്ലേ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ൻ സ്ഥാ​പി​ച്ച എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ മാ​ത്ര​മ​ല്ല ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ളെ​യാ​ണു സ​തീ​ശ​ൻ ആ​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യ​ല്ല സ​തീ​ശ​ൻ എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന​ത്. പ​റ​വൂ​രി​ൽ ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന്‍റെ പി​ന്തു​ണ മ​റ​ന്നാ​ണ് സ​തീ​ശ​ന്‍റെ നീ​ക്ക​ങ്ങ​ൾ.

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ച്ചു നീ​ക്കി​യ ഉ​ച്ച​നീ​ച​ത്വ​ത്തി​ന്‍റെ​യും തൊ​ട്ടു​കൂ​ടാ​യ്മ​യു​ടെ​യും കാ​ല​ത്തേ​ക്കു കേ​ര​ള​ത്തെ തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​ണു ശ്ര​മം.

സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ തി​ണ്ണ​നി​ര​ങ്ങി​ല്ലെ​ന്നു വീ​മ്പി​ള​ക്കി​യ സ​തീ​ശ​ൻ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് ഒ​ന്ന​ര മ​ണി​ക്കൂ​ർ തി​ണ്ണ നി​ര​ങ്ങി​യ ക​ഥ പു​റ​ത്തു​വ​ന്നു ക​ഴി​ഞ്ഞു.

ആ​രു​മ​റി​യാ​തെ തി​ണ്ണ നി​ര​ങ്ങു​ന്ന ഇ​ര​ട്ട​മു​ഖ​മാ​ണി​ത്. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന സ​തീ​ശ​ൻ, ശി​വ​ഗി​രി​യി​ൽ പ്ര​സം​ഗി​ക്കാ​ൻ പോ​യ​പ്പോ​ൾ എ​ന്തു​കൊ​ണ്ട് ഇ​തേ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ല. അ​തു പ്രീ​ണ​ന ന​യ​വും ഇ​ര​ട്ട​ത്താ​പ്പു​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment