ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ ! വിമര്‍ശിച്ച ആള്‍ക്ക് ചുട്ട മറുപടിയുമായി മഞ്ജിമ മോഹന്‍

സമൂഹ മാധ്യമങ്ങളിലൂടെ മോശം ഭാഷയില്‍ തന്നെ വിമര്‍ശിക്കാനെത്തിയ യുവാവിന് ചുട്ട മറുപടി നല്‍കി നടി മഞ്ജിമ മോഹന്‍.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കാന്‍ ആവശ്യപ്പെട്ടുള്ള നടിയുടെ ട്വീറ്റ് ഇഷ്ടപ്പെടാഞ്ഞ ആരാധകന്‍ മോശമായ രീതിയില്‍ കമന്റ് ചെയ്യുകയായിരുന്നു.

കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്.

ഇതിനാണ് ഒരാള്‍ മോശം ഭാഷയില്‍ ‘വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ’ എന്ന് മഞ്ജിമയോടു ചോദിക്കുകയായിരുന്നു.

നമുക്കിടയില്‍ ഇപ്പോളും ഇത്തരം ആളുകള്‍ ഉണ്ടെന്നും പലപ്പോഴും ഇത്തരം ട്വീറ്റുകള്‍ക്ക് മറുപടി നല്‍കാറില്ലെന്നും മഞ്ജിമ പറയുന്നു. ‘നിങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്.

ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല.’മഞ്ജിമയുടെ മറുപടിക്കുറിപ്പില്‍ പറയുന്നു.

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും മുന്‍കരുതലുകളുമാണ് രാജ്യത്ത് സ്വീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ വീട്ടില്‍ തന്നെയിരിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിന് പൂര്‍ണ പിന്തുണയുമായി നിരവധി താരങ്ങളാണ് രംഗത്തു വന്നത്.

Related posts

Leave a Comment