ആ സുഹൃത്ത് എന്നോട് ചോദിച്ചു ‘ നീയാ പണിക്കു പോകുമോയെന്ന്’ ! ഒരു സുഹൃത്തുക്കളും ആരോടും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണത്; ദുരനുഭവം പങ്കുവച്ച് മഞ്ജു പത്രോസ്

മിനിസ്‌ക്രീനിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മഞ്ജു പത്രോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിലെ ഒരു മത്സരാര്‍ഥിയാണ് മഞ്ജു. തന്റെ ജീവിതത്തിലുണ്ടായ ചില ദുരിതങ്ങള്‍ മഞ്ജു ഷോയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
ഒരു കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന താന്‍ ദാരിദ്ര്യത്തിലാണ് വളര്‍ന്നതെന്നും മാതാപിതാക്കള്‍ കൂലിപ്പണിക്കാരായിരുന്നുവെന്നും സൂപ്പര്‍മാനെ പോലെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അച്ഛന്‍ നടത്തി തരുമായിരുന്നുവെന്നും അതുകൊണ്ടു തന്നെ വലിയ കഷ്ടപാടുകളൊന്നും അറിഞ്ഞിരുന്നില്ലെന്നും മഞ്ജു പറഞ്ഞു

എന്നാല്‍ വിവാഹത്തിന് ശേഷം തന്റെ ജീവിതം മാറി മറിയുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു. ‘ഭര്‍ത്താവിന് വളരെയധികം കടബാധ്യതകള്‍ ഉണ്ടെന്നു ഭര്‍ത്താവ് പറഞ്ഞാണ് അറിയുന്നത്. തന്റെ സ്വര്‍ണ്ണം മുഴുവനും തന്‍ കടം വീട്ടാനായി നല്‍കി. എന്നാല്‍ അതുകൊണ്ടൊന്നും അവസാനിച്ചില്ല. താന്‍ അതിനു ശേഷം തന്റെ സ്വര്‍ണ്ണം തിരികെ കണ്ടിട്ടില്ല. കടം പെരുകി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. ഭര്‍ത്താവിന് ഇടയ്ക്കിടയ്ക്ക് മാത്രമേ ജോലി ഉണ്ടാകുകയുള്ളൂ. ആ സമയങ്ങളില്‍ വീട്ടു ചെലവിനായി വീണ്ടും കടം വാങ്ങി. ഇനി കടം വാങ്ങാത്തതായി ആരും തന്നെ ഉണ്ടായിരുന്നില്ല. വീടുകളും സ്ഥലവും മാറി മാറി താമസിച്ചുവെന്നും മഞ്ജു പറഞ്ഞു.

ഈ സമയത്ത് പൂച്ചയെപ്പോലെയാണ് ഞങ്ങളുടെ ജീവിതമെന്നു പറഞ്ഞ് പലരും പരിഹസിച്ചു. പൈസ കൊടുക്കാനുള്ളവര്‍ വീട്ടില്‍ വന്നും ഫോണ്‍ വിളിച്ചും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എനിക്ക് കോളിംഗ് ബെല്‍ കേള്‍ക്കുമ്പോഴും ഫോണിന്റെ റിംഗ് കേള്‍ക്കുമ്പോഴുമെല്ലാം പേടിയായിരുന്നു.കടക്കാരാണോ വിളിക്കുന്നതെന്നോര്‍ത്തായിരുന്നു ആ ആധി.

കടം നല്‍കിയ പണം തിരികെ കൊടുക്കാനുള്ളവര്‍ വളരെ മോശമായി സംസാരിച്ചിട്ടുണ്ട് ‘നീയാപണിക്കു പോകുമോ’എന്ന് എന്നോട് വളരെ അടുത്ത ഒരു സുഹൃത്തു ചോദിച്ചു. വളരെ മോശം അവസ്ഥയിലും എനിക്കങ്ങനെ ഒന്നും ചെയ്യാന്‍ കഴിയില്ല. തനിക്കാ ചോദ്യം സഹിക്കാനായില്ലെന്നും ഒരു സുഹൃത്തുക്കളും ആരോടും അങ്ങനെ ഒരിക്കലും ചോദിക്കരുതെന്നും മഞ്ജു പറയുന്നു. കടം എല്ലാം തീര്‍ത്തു ഒരു കുഞ്ഞു വീട് വെക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം’. ഷോയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മഞ്ജുവിന്റെ വെളിപ്പെടുത്തല്‍.

Related posts