മമ്മൂട്ടിക്കെതിരെ പറഞ്ഞത് മാത്രമേ ഓർമയുള്ളു, പിന്നെ നേരിട്ടത് കടുത്ത സൈബർ ആക്രമണം: മനസ് തുറന്ന് പാർവതി

ക​സ​ബ എ​ന്ന സി​നി​മ​യി​ലെ സ്ത്രീ​വി​രു​ദ്ധ​ത​യെ വി​മ​ര്‍​ശി​ച്ച​തി​ന് പി​ന്നാ​ലെ നേ​രി​ട്ട സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്. ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു പാ​ര്‍​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

ഐ​ഐ​എ​ഫ്‌​കെ​യി​ല്‍ വ​ച്ചാ​യി​രു​ന്നു ക​സ​ബ സി​നി​മ​യി​ലെ സ്ത്രീ​വി​രു​ദ്ധ​ത ചൂ​ണ്ടി​ക്കാ​ട്ടി പാ​ര്‍​വ​തി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ മ​മ്മൂ​ട്ടി ആ​രാ​ധ​ക​ര്‍ എ​ന്ന് പ​റ​ഞ്ഞ് ഒ​രു വി​ഭാ​ഗം ആ​ളു​ക​ള്‍ പാ​ര്‍​വ​തി​ക്കെ​തി​രേ ക​ടു​ത്ത അ​ധി​ക്ഷേ​പ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ന​ട​ത്തി​യ​ത്. ആ​ദ്യം താ​ന്‍ ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ല എ​ന്നും എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​ക്കി​യ​ത് എ​ന്നും പാ​ര്‍​വ​തി പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ങ്ങ​ളും ഭീ​ഷ​ണി​ക​ളും തു​ട​ങ്ങി ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ ഞാ​നും മ​മ്മൂ​ട്ടി സാ​റും ത​മ്മി​ല്‍ സം​സാ​രി​ച്ചു. ഞ​ങ്ങ​ള്‍ സം​സാ​രി​ക്കാ​തെ ഇ​രു​ന്നി​ട്ടി​ല്ല. ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് മെ​സേ​ജ് അ​യ​യ്ക്കു​ക​യും ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, അ​പ്പോ​ഴേ​ക്കും അ​ത് ആ​ര്‍​ക്കും നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം വ​ലി​യൊ​രു പ്ര​ശ്‌​ന​മാ​യി മാ​റി​യി​രു​ന്നു. എ​നി​ക്ക് നേ​രെ കൊ​ല​വി​ളി​ക​ളും ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​ക​ളും വ​ന്ന​പ്പോ​ള്‍ മാ​ത്ര​മാ​ണ് ഗൗ​ര​വ​മാ​യി തോ​ന്നി​യ​ത്.

മ​മ്മൂ​ട്ടി സാ​റു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ക്കു​മ്പോ​ള്‍ അ​ദ്ദേ​ഹം വ​ള​രെ ശാ​ന്ത​നാ​യി​രു​ന്നു. താ​ങ്ക​ള്‍ ശാ​ന്ത​നാ​യി​രി​ക്കാം, എ​ന്നാ​ല്‍ പു​റ​ത്തു​ള്ള​വ​ര്‍ അ​ങ്ങ​നെ​യ​ല്ല. ഒ​രു പ്ര​സ്താ​വ​ന​യെ​ങ്കി​ലും ഇ​റ​ക്ക​ണ്ടേ?’ എ​ന്ന് ഞാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ചു. മ​മ്മൂ​ട്ടി സാ​ർ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​പ്പോ​ഴേ​ക്കും വ​ള​രെ വൈ​കി. അ​പ്പോ​ഴേ​ക്കും എ​നി​ക്കെ​തി​രാ​യ സൈ​ബ​റാ​ക്ര​മ​ണം എ​ല്ലാ പ​രി​ധി​യും ലം​ഘി​ച്ചി​രു​ന്നു. പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും പേ​ടി​യാ​യി​രു​ന്നു. എ​നി​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി വ​രെ ഉ​ണ്ടാ​യി.

ആ ​കാ​ലം എ​ന്‍റെ ആ​രോ​ഗ്യ​ത്തേ​യും ബാ​ധി​ച്ചു. അ​തി​നി​ടെ താ​ന്‍ പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ ആ​ള്‍​ക്കൂ​ട്ടം കൂ​ക്കി​വി​ളി​ച്ചു. അ​ത് വ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത ഒ​രു വ​ലി​യ അ​വാ​ര്‍​ഡ് നി​ശ​യി​ല്‍ ഞാ​ന്‍ അ​വാ​ര്‍​ഡ് വാ​ങ്ങാ​നാ​യി സ്റ്റേ​ജി​ലേ​ക്ക് ക​യ​റി​യ​പ്പോ​ള്‍ അ​വി​ടെ കൂ​ടി​യി​രു​ന്ന​വ​ര്‍ മു​ഴു​വ​ന്‍ എ​ന്നെ കൂ​കി. കൈ​യ​ടി​ക​ള്‍​ക്ക് പ​ക​രം ആ ​കൂ​വ​ലു​ക​ള്‍ കേ​ട്ട​പ്പോ​ള്‍ ഞാ​ന്‍ ത​ള​ര്‍​ന്നു. പ​തു​ക്കെ ന​ട​ക്കു​ക, കാ​ല് ത​ട്ടി വീ​ഴ​രു​ത്, പ്ര​സം​ഗം കൃ​ത്യ​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക എ​ന്ന് ഞാ​ന്‍ എ​ന്നെ​ത്ത​ന്നെ ഓ​ര്‍​മ്മി​പ്പി​ച്ചു. ആ ​സം​ഭ​വം ത​ന്നെ ആ​കെ മാ​റ്റി​ക്ക​ള​ഞ്ഞു. ഇ​ന്ന് നി​ങ്ങ​ള്‍ കാ​ണു​ന്ന പാ​ര്‍​വ​തി​യെ രൂ​പ​പ്പെ​ടു​ത്തി​യ​ത് ആ ​സം​ഭ​വ​മാ​ണ്.

ന​ട​ന്‍​മാ​രാ​യ ആ​സി​ഫ് അ​ലി​യും ടൊ​വി​നോ തോ​മ​സും ത​നി​ക്കൊ​പ്പം നി​ന്നു. പ്ര​മു​ഖ നി​ര്‍​മാ​താ​വാ​യ പി​വി ഗം​ഗാ​ധ​ര​ന്‍റെ മ​ക്ക​ള്‍ (എ​സ്‌​ക്യൂ​ബ് പ്രൊ​ഡ​ക്ഷ​ന്‍​സ്) എ​ന്നെ വി​ളി​ച്ച് പ്ര​ധാ​ന ക​ഥാ​പാ​ത്രം ന​ല്‍​കി. ആ ​സി​നി​മ​യ്ക്ക് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഒ​രു ന​ടി​ക്ക് ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ഫ​ല​മാ​ണ് എ​നി​ക്ക് ല​ഭി​ച്ച​ത്. എ​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന സി​നി​മ​യി​ല്‍ ഉ​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ മേ​ല്‍ വ​ലി​യ സ​മ്മ​ര്‍​ദ​മു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ക​ടു​ത്ത ശി​ക്ഷ​യാ​ണ് ഇ​ന്‍​ഡ​സ്ട്രി ന​ല്‍​കി​യ​ത്. ഞാ​ന്‍ പോ​രാ​ടു​ന്ന​ത് ഒ​റ്റ​യ്ക്ക​ല്ല, ഒ​രു കൂ​ട്ടാ​യ്മ​യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ്- പാ​ർ​വ​തി പ​റ​ഞ്ഞു.

Related posts

Leave a Comment