“പ​റ​ഞ്ഞ സ​മ​യ​ത്ത് മാ​റ​ണം’; മ​ര​ട് ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ

കൊ​ച്ചി: മ​ര​ട് ഫ്ളാ​റ്റു​ക​ളി​ൽ​നി​ന്ന് ഒ​ഴി​യാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം നി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ. ഫ്ളാ​റ്റി​ൽ​നി​ന്ന് ഒ​ഴി​യാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ആ​രി​ഫ് ഖാ​ൻ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച​യോ​ടെ താ​മ​സ​ക്കാ​രെ​ല്ലാ​വ​രും ഫ്ളാ​റ്റു​ക​ളി​ൽ​നി​ന്നും പൂ​ർ​ണ​മാ​യും മാ​റ​ണം. താ​ൽ​ക്കാ​ലി​ക​മാ​യി പു​ന​സ്ഥാ​പി​ച്ച വെ​ള്ള​വും വൈ​ദ്യു​തി​യും വ്യാ​ഴാ​ഴ്ച​യോ​ടെ വീ​ണ്ടും വി​ച്ഛേ​ദി​ക്കും.

ഫ്ളാ​റ്റു​ക​ളി​ൽ നി​ന്ന് ഒ​ഴി​യാ​ൻ ഒ​ക്ടോ​ബ​ർ പ​ത്ത് വ​രെ സ​മ​യം വേ​ണ​മെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. 180 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ക​രം താ​മ​സ സൗ​ക​ര്യം കി​ട്ടി യി​ല്ലെ​ന്നും ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ഒ​ഴി​യാ​മെ​ന്ന് സ​മ്മ​തി​ച്ച​താ​ണ്. സ​ർ​ക്കാ​ർ മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​ക​ണം. ര​ണ്ടു ദി​വ​സ​ത്തി​ന​കം ഫ്ളാ​റ്റ് ഒ​ഴി​യു​ന്ന​ത് അ ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

Related posts