അ​പൂ​ർ​ണ​യാ​യി​രി​ക്കാ​ൻ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല 


ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മ​ല്ല ഔ​ട്ട് ലു​ക്കി​ലൂ​ടെ​യും പ്രേ​ക്ഷ​ക ​ഹൃ​ദ​യം കീ​ഴ​ട​ക്കാ​റു​ള്ള താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​ർ. പു​തി​യ ഔ​ട്ട് ലു​ക്കു​മാ​യി ഇ​ട​യ്ക്കി​ടെ പ്രേ​ക്ഷ​ക​രെ അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന താ​ര​മാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍. അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല പ​റ​യു​ന്ന ഓ​രോ വാ​ക്കി​ലും ത​ന്‍റേ​താ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ ബാ​ക്കി​വ​യ്ക്കു​ന്ന താ​ര​മാ​ണ് മ​ഞ്ജു.

14 വ​ര്‍​ഷം ക​ഴി​ഞ്ഞ് മ​ല​യാ​ള സി​നി​മാ​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചു വ​ന്ന മ​ഞ്ജു​വാ​ര്യ​രെ ഹൃ​ദ​യം തു​റ​ന്നാ​ണ് പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ച്ച​ത്. ഇ​പ്പോ​ള്‍ ഓ​രോ ദി​വ​സ​വും ചെ​റു​പ്പ​മാ​യി തി​ള​ങ്ങു​ക​യാ​ണു താ​രം. ചെ​റു​പ്പം തോ​ന്നു​ന്ന ഗെ​റ്റ​പ്പി​ലാ​ണ് ഇ​പ്പോ​ള്‍ മ​ഞ്ജു പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.

അ​പൂ​ർ​ണ​യാ​യി​രി​ക്കാ​ൻ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല എ​ന്ന ക്യാ​പ്ഷ​നും ന​ല്‍​കി ട്വി​റ്റ​റി​ല്‍ പു​തി​യൊ​രു ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് മ​ഞ്ജു. കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധ​മാ​ണ് താ​ര​ത്തി​ന്‍റെ അ​പ്പി​യ​റ​ന്‍​സ്. പു​തി​യ ഫോ​ട്ടോ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

ആ​രാ​ധ​ക​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​ണ് മ​ഞ്ജു ഇ​പ്പോ​ൾ. മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​മാ​ണ് മ​ഞ്ജു​വി​ന്‍റേ​താ​യി ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

ജാ​ക്ക് ആ​ൻ​ഡ് ജി​ൽ, മേ​രി ആ​വാ​സ് സു​നോ, വെ​ള്ള​രി​ക്കാ​പ്പ​ട്ട​ണം, ല​ളി​തം സു​ന്ദ​രം, ക​യ​റ്റം, ആ​യി​ഷ, കാ​പ്പ, പ​ട​വെ​ട്ട് തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് മ​ഞ്ജു​വി​ന്‍റേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. ‘വെ​ള​ള​രി​ക്കാ​പ്പ​ട്ട​ണം’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ലെ മ​ഞ്ജു​വി​ന്‍റെ പോ​സ്റ്റ​റു​ക​ൾ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ചി​ത്ര​ത്തി​ൽ സു​ന​ന്ദ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​ഞ്ജു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ച​ക്ക​ര​ക്കു​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വാ​ര്‍​ഡ് പ​ത്തി​ല്‍ യു​ഡി​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന സു​ന​ന്ദ​യു​ടെ പ്ര​ചാ​ര​ണ പോ​സ്റ്റ​റു​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. മ​ഹേ​ഷ് വെ​ട്ടി​യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സൗ​ബി​ൻ ഷാ​ഹി​റാ​ണ് നാ​യ​ക​നാ​യെ​ത്തു​ന്ന​ത്.

Related posts

Leave a Comment