തൃപ്പൂണിത്തുറ സ്റ്റാ​ച്യു ജം​ഗ്ഷ​നി​ൽ വഴിക്കെണിയായി മരക്കെമ്പ്;മഴക്കാലമെത്തിയതോടെ കടക്കാരും യാത്രക്കാരും ഭീതിയിൽ

തൃ​പ്പൂ​ണി​ത്തു​റ: സ്റ്റാ​ച്യു ജം​ഗ്ഷ​നി​ലെ മ​ര​ത്തി​ന്‍റെ ശി​ഖി​രം വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. സ്റ്റാ​ച്ചു ജം​ഗ്ഷ​നി​ലെ കൂ​റ്റ​ൻ ത​ണ​ൽ​മ​ര​ത്തി​ന്‍റെ ഉ​ണ​ങ്ങി ദ്ര​വി​ച്ച ശി​ഖ​രം കാ​ല​വ​ർ​ഷം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞി​ട്ടും മു​റി​ച്ചു​മാ​റ്റാ​ത്ത​താ​ണ് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്. സ്റ്റാ​ച്ചു ജം​ഗ്ഷ​ന് ന​ടു​വി​ൽ നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ ത​ണ​ൽ​മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള വ​ലി​യൊ​രു ശി​ഖ​ര​മാ​ണ് ഉ​ണ​ങ്ങി ദ്ര​വി​ച്ച നി​ല​യി​ൽ തൊ​ലി പൊ​ളി​ഞ്ഞും താ​നെ പൊ​ടി​ഞ്ഞും റോ​ഡി​ന് ന​ടു​വി​ൽ വീ​ണു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സ്റ്റാ​ച്യു​വി​ന് കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള ലാ​യം റോ​ഡി​ലേ​ക്ക് പോ​കു​ന്ന​വ​രും വ​ട​ക്കു​ഭാ​ഗ​ത്തു കൂ​ടി കി​ഴ​ക്കോ​ട്ടു യാ​ത്ര ചെ​യ്യു​ന്ന​വ​രു​മെ​ല്ലാം ഉ​ണ​ങ്ങി ദ്ര​വി​ച്ച മ​ര​ക്കൊ​മ്പി​ന് കീ​ഴെ കു​ടി വേ​ണം ക​ട​ന്നു പോ​കേ​ണ്ട​ത്. റോ​ഡി​ലെ യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും ത​ല​ക്ക് മു​ക​ളി​ൽ ഏ​ക​ദേ​ശം 40 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന ഉ​ണ​ങ്ങി ദ്ര​വി​ച്ച നി​ല​യി​ലാ​ണ് വൃ​ക്ഷ​ക്കൊ​മ്പ്.

മ​ഴ​യും കാ​റ്റും ഇ​നി​യും ശ​ക്തി പ്രാ​പി​ക്കു​മെ​ന്നി​രി​ക്കെ ഉ​ണ​ങ്ങി​യ വൃ​ക്ഷ ശി​ഖ​രം ന​ന​ഞ്ഞു ക​തി​ർ​ന്ന് നി​ലം​പ​തി​ക്കു​ന്ന​തി​ന് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​തി​ന് മു​മ്പ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പെ​ട്ടെ​ന്ന് ത​ന്നെ മു​റി​ച്ച് മാ​റ്റ​ണ​മെ​ന്നാ​ണ് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ഡ്രൈ​വ​ർ​മാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts