ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ച യുവാവിനെതിരേ ബലാത്സംഗ പരാതി നൽകിയ യുവതിക്കും പ്രതിക്കും വിവാഹം കഴിക്കാൻ സുപ്രീം കോടതിയുടെ അനുമതി.
പ്രതിക്ക് നേരത്തേ മധ്യപ്രദേശ് സെഷൻസ് കോടതി 10 വർഷത്തെ ശിക്ഷ വിധിച്ചിരുന്നു. ജസ്റ്റീസുമാരായ ബി.വി. നാഗരത്നയും എസ്.സി. ശർമ്മയും അടങ്ങിയ ബെഞ്ചിനു മുന്നിലായിരുന്നു പ്രതിയും ഇരയും വിവാഹത്തിനു സമ്മതിച്ചുകൊണ്ട് പരസ്പരം പൂക്കൾ കൈമാറിയത്.
കോടതി തന്നെയാണു പൂക്കൾ ഏർപ്പാടാക്കിയതെന്നു മധ്യപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ അഡ്വ. മൃണാൾ ഗോപാൽ ഏകർ പറഞ്ഞു.