കു​ടും​ബ​പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന്‍റെ വി​രോ​ധം: ഏ​ഴി​ലോ​ട് മ​സ്ജി​ദി​നു നേ​രേ ആ​ക്ര​മ​ണം; മൂ​ന്നു​പേ​ര്‍​ക്ക് കു​ത്തേ​റ്റു

പി​ലാ​ത്ത​റ: കു​ടും​ബ​പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ച മ​സ്ജി​ദ് ക​മ്മി​റ്റി​ക്കാ​രോ​ടു​ള്ള വി​രോ​ധ​ത്തി​ല്‍ മ​സ്ജി​ദി​ന് നേ​രെ ആ​ക്ര​മ​ണം. മൂ​ന്നു​പേ​ര്‍​ക്ക് കു​ത്തേ​റ്റു. പ്ര​തി ഏ​ഴി​ലോ​ട് ബ​ദ​ര്‍ ക്വാ​ർ​ട്ടേ​ഴ്‌​സി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ബേ​ഡ​ഡു​ക്ക കൊ​ള​ത്തൂ​ര്‍ സ്വ​ദേ​ശി സി​യാ​ദ് അ​ബ്ദു​ള്ള (31) പ​രി​യാ​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ന്ന​ലെ രാ​ത്രി പ​ത്തേ​മു​ക്കാ​ലോ​ടെ ഏ​ഴി​ലോ​ട് ഫാ​റൂ​ഖ് ജു​മാ മ​സ്ജി​ദി​ലാ​ണ് അ​ക്ര​മം.

ക​ത്തി​യും ക​ത്രി​ക​യും അ​രി​വാ​ളു​മാ​യെ​ത്തി​യ അ​ക്ര​മി മ​സ്ജി​ദി​ന്‍റെ ജ​ന​ലു​ക​ളും ഗ്ലാ​സ് കാ​ബി​നും അ​ടി​ച്ചു ത​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് മ​സ്ജി​ദി​ലെ മു​അ​ദ്ദി​ന്‍ മ​ഞ്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ക് (24), മ​സ്ജി​ദ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ന​സീ​ര്‍ അ​ന്ന (47), കെ.​എം. സ​മീ​ര്‍ (37) എ​ന്നി​വ​ര്‍​ക്ക് കു​ത്തേ​റ്റ​ത്. ഇ​വ​രെ പ​യ്യ​ന്നൂ​ര്‍ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ സി​സി​ടി​വി ത​ക​ര്‍​ക്കു​ക​യും ഭാ​ര്യ​യെ​യും അ​യ​ല്‍​വാ​സി​ക​ളെ​യും ആ​യു​ധ​ങ്ങ​ള്‍ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​യു​ടെ ഭാ​ര്യ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം മ​സ്ജി​ദ് ക​മ്മി​റ്റി​ക്കാ​ര്‍ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​ത്തി​നാ​ണ് മ​സ്ജി​ദി​ന്‍റെ നേ​രേ ആ​ക്ര​മ​മു​ണ്ടാ​യ​ത്.

Related posts

Leave a Comment