ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സം: പ്ര​തി​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​വും മേ​ൽ​നോ​ട്ട​വും ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​തി​ക​ര​ണം തേ​ടി. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ, മാ​ന​സി​കാ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മം, മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണ നി​യ​മം തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ളി​ലെ സു​ര​ക്ഷാ​വ്യ​വ​സ്ഥ​ക​ൾ പ​ല സ്ഥാ​പ​ന​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്നും പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ലം കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തെ​റാ​പ്പി​ക​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഓ​ട്ടി​സം, എ​ഡി​എ​ച്ച്ഡി തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ൾ പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​മെ​ന്ന വ്യാ​ജ​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന് വ​ൻ തു​ക ഈ​ടാ​ക്കു​ന്ന​താ​യും കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും ഹ​ർ​ജി​യി​ൽ ആ​രോ​പ​ണ​മു​ണ്ട്.

Related posts

Leave a Comment