മ​ഴ മാ​റി മാ​നം തെ​ളി​ഞ്ഞു; ക്യാ​മ്പ് വി​ട്ടവ​ർ വീ​ടു​ക​ളി​ലേ​ക്ക്; കേരളത്തിൽ നാല് ദിവസം കൊണ്ട് പെയ്യേണ്ട മഴ മണിക്കൂറുകൾ കൊണ്ടു പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കാലാവസ്ഥ വിഭാഗം

കോ​ട്ട​യം: മ​ഴ കു​റ​ഞ്ഞ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​ന്നു. വീ​ടു​ക​ളി​ൽ എ​ത്തി​യ​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു വ​രി​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലേ വീ​ടും പ​രി​സ​ര​വും പ​ഴ​യ രീ​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​കു. ജി​ല്ല​യി​ൽ ഇ​ന്ന് 22 ക്യാ​ന്പു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ 658 കു​ടും​ബ​ങ്ങ​ളി​ലെ 1900 പേ​ർ ക​ഴി​യു​ന്നു.

10 ദി​വ​സ​ത്തോ​ളം ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് ഇ​ന്ന​ലെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​നാ​ണ് ര​ണ്ടു വ​ർ​ഷ​മാ​യി തു​ട​രു​ന്ന ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ജൂ​ണ്‍ ഒ​ന്നി​ന് കാ​ല​വ​ർ​ഷം എ​ത്തും. ഇ​താ​ണ് പ​തി​വ്. എ​ന്നാ​ൽ ജൂ​ണി​ലും ജൂ​ലൈ​യി​ലും മ​ഴ പെ​യ്യാ​തെ ആ​ഗ​സ്റ്റി​ൽ പെ​രും​മ​ഴ പെ​യ്ത​താ​ണ് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.

ര​ണ്ടോ മൂ​ന്നോ ദി​വ​സം​കൊ​ണ്ടു പെ​യ്യേ​ണ്ട കാ​ല​വ​ർ​ഷം ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​റി​നു​ള്ളി​ൽ പെ​യ്തൊ​ഴി​യു​ന്ന അ​പൂ​ർ​വ പ്ര​തി​ഭാ​സ​മാ​ണ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ​തെ​ന്നും ക​രു​തു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള മ​ഴ പെ​യ്താ​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും കാ​ര​ണ​മാ​കും.

നാ​ല​ഞ്ചു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ 100 മി​ല്ലീ​മീ​റ്റ​റി​നു മു​ക​ളി​ൽ മ​ഴ പെ​യ്യു​ന്നു. ര​ണ്ടു വ​ർ​ഷ​മാ​യി ഇ​തു തു​ട​രു​ന്ന​താ​യി കാ​ലാ​വ​സ്ഥാ​വി​ഭാ​ഗം പ​റ​യു​ന്നു. മ​ഴ​പ്പെ​യ്ത്തി​ൽ ഇ​ക്കൊ​ല്ലം കേ​ര​ള​ത്തി​ൽ​ത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യും മു​ണ്ട​ക്ക​യ​വും ഈ​രാ​റ്റു​പേ​ട്ട​യും.

Related posts