കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ  ജി​ല്ല​യി​ൽ 25 വീ​ടു​ക​ൾ പൂർണമായി തകർന്നു; 2094.518 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി​ക​ൾ ന​ശി​ച്ചു

കൊ​ച്ചി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യി​ൽ 2094.518 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി​ക​ൾ ന​ശി​ച്ചു. 25 വീ​ടു​ക​ൾ പൂർണ മായും, 329 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. 893 വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​താ​യു​ം ക​ണ​ക്കു​ക​ൾ വ്യക്തമാക്കുന്നു. മ​ഴ മാ​റി​യ​തോ​ടെ ജി​ല്ല​യി​ൽ വെ​ള്ള​പ്പൊ​ക്ക ദു​രി​തം നേ​രി​ട്ട​വ​ർ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങു​ന്ന കാ​ഴ്ച​യാ​ണു കാ​ണാ​നാ​കു​ന്ന​ത്. എ​ട്ട് ക്യാ​ന്പു​ക​ൾ മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്.

124 കു​ടും​ബ​ങ്ങ​ളി​ലെ 355 പേ​രാ​ണ് നി​ല​വി​ൽ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. 163 ക്യാ​ന്പു​ക​ൾ ഇ​തി​നോ​ട​കം അ​വ​സാ​നി​പ്പി​ച്ചു. 16,460 ആ​ളു​ക​ളാ​ണു ക്യാ​ന്പു​ക​ളി​ൽ​നി​ന്ന് വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്. കു​ന്ന​ത്തു​നാ​ട്, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, കൊ​ച്ചി താ​ലൂ​ക്കു​ക​ളി​ലെ മു​ഴു​വ​ൻ ക്യാ​ന്പു​ക​ളും അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ആ​ലു​വ, പ​റ​വൂ​ർ, ക​ണ​യ​ന്നൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​ണു നി​ല​വി​ൽ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ആ​ലു​വ താ​ലൂ​ക്കി​ൽ അ​ഞ്ചും, പ​റ​വൂ​ർ താ​ലൂ​ക്കി​ൽ ഒ​ന്നും ക​ണ​യ​ന്നൂ​ർ താ​ലൂ​ക്കി​ൽ ര​ണ്ട് ക്യാ​ന്പു​ക​ളു​മാ​ണു​ള്ള​ത്.

ആ​ലു​വ താ​ലൂ​ക്കി​ൽ 81 കു​ടും​ബ​ങ്ങ​ളി​ലെ 266 പേ​രും പ​റ​വൂ​ർ താ​ലൂ​ക്കി​ൽ 15 കു​ടുംബ​ങ്ങ​ളി​ലെ 29 പേ​രും ക​ണ​യ​ന്നൂ​ർ താ​ലൂ​ക്കി​ൽ 28 കു​ടും​ബ​ങ്ങ​ളി​ലെ 60 ആ​ളു​ക​ളു​മാ​ണു ക്യാ​ന്പു​ക​ളി​ൽ തു​ട​രു​ന്ന​ത്. ക​ന​ത്ത കാ​ല​വ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 171 ക്യാ​ന്പു​ക​ളാ​ണു തു​റ​ന്നി​രു​ന്ന​ത്. ആ​ദ്യ സ​മ​യ​ങ്ങ​ളി​ൽ ഏ​റ്റ​വും ദു​രി​തം നേ​രി​ട്ട കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി. ആ​ലു​വ​യി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​ളി അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ൽ വെ​ള്ള​ക്ക​ട്ട് കു​റ​യാ​ൻ ഏ​റെ സ​മ​യ​മെ​ടു​ക്കു​ന്നു​ണ്ട്.

ക​ന​ത്ത മ​ഴ മാ​റി​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും കാ​ല​ടി മു​ണ്ട​ങ്ങാ​മ​റ്റ​ത്ത് കൃ​ഷി​യി​ട​ങ്ങ​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ലാ​ണ്. അ​ങ്ക​മാ​ലി ദേ​ശീ​യ​പാ​ത​യി​ൽ ക​റു​കു​റ്റി ജം​ഗ്ഷ​ൻ, അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര റോ​ഡ്, ക​ര​യാം​പ​റ​ന്പ് പാ​ല​ത്തി​നു സ​മീ​പ​ത്തെ യു​ടേ​ണ്‍ റോ​ഡ്, ക​റു​കു​റ്റി പ​ന്ത​യ്ക്ക​ൽ റോ​ഡ് എ​ന്നീ റോ​ഡു​ക​ൾ ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും കാ​ൽ​ന​ട യാ​ത്ര​യും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ മ​ഴ പെ​യ്തെ​ങ്കി​ലും ക​ന​ത്ത മ​ഴ ഒ​രി​ട​ത്തും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Related posts