ബി​ഗ് സ​ലൂ​ട്ട് ..! കാറ്റിലും മഴയിലും വി​ശ്ര​മ​മി​ല്ലാ​തെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ


വെ​ഞ്ഞാ​റ​മൂ​ട്: കാ​റ്റി​ലും മ​ഴ​യി​ലും താ​റു​മാ​റാ​യ വൈ​ദ്യു​തി വി​ത​ര​ണം പു​ന​ഃസ്ഥാ​പി​ക്കാ​ൻ രാ​പ്പ​ക​ലി​ല്ലാ​തെ അ​ധ്വാ​നി​ക്കു​ക​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ഇ​ബി സെ​ക്‌​ഷ​നി​ലെ 28 ലൈ​ൻ​മാ​ൻ​മാ​ർ. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ത്തു ത​ന്നെ​യാ​ണ് ജീ​വ​ന​ക്കാ​ർ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി എ​ടു​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​രെ ടീ​മു​ക​ളാ​യി തി​രി​ച്ച് ഓ​രോ ടീ​മി​നും ര​ണ്ടു ദി​വ​സം എ​ന്ന രീ​തി​യി​ലാ​ണ് ലോ​ക്ഡൗ​ൺ കാ​ല​ത്തെ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ​ജീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ജ​യ​ശ്രീ, സ​ബ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ ദീ​പ​ക്, അ​ജാ​സ്, അ​രു​ൺ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

ദു​രി​തം വി​ത​യ്ക്കു​ന്ന കാ​റ്റും മ​ഴ​യും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​തോ​ടെ​യാ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സെ​ക്‌​ഷ​ൻ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി​ഭാ​രം ഇ​ര​ട്ടി​യാ​യ​ത്.ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

മ​ഴ​യ്ക്കൊ​പ്പം ആ​ഞ്ഞു​വീ​ശു​ന്ന കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ണു വൈ​ദ്യു​ത തൂ​ണു​ക​ൾ ഒ​ടി​യു​ന്ന​തും ലൈ​നു​ക​ൾ മു​റി​ഞ്ഞു വീ​ഴു​ന്ന​തു​മാ​ണ് നി​ല​വി​ൽ വൈ​ദ്യു​തി നി​ല​യ്ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.ഒ​രു ഭാ​ഗ​ത്തെ ത​ട​സ​ങ്ങ​ൾ നീ​ക്കി തി​രി​ച്ചെ​ത്തു​മ്പോ​ൾ അ​ടു​ത്ത സ്ഥ​ല​ത്തു മ​രം വീ​ണു പ്ര​ശ്ന​മാ​കും. ​

മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​റ്റ​ടി​ച്ചാ​ൽ ത​ന്നെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന​താ​ണു സ്ഥി​തി. വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തോ​ടെ കു​ഴ​ൽ​ക്കി​ണ​റു​ക​ളി​ൽ നി​ന്നു വെ​ള്ളം എ​ടു​ക്കാ​നും സാ​ധി​ക്കി​ല്ല. ഇ​തോ​ടെ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ ഫോ​ണി​നു വി​ശ്ര​മ​മു​ണ്ടാ​കി​ല്ല. കു​ന്നു​ക​ളും മ​ല​ക​ളും നി​റ​ഞ്ഞ മ​ല​യോ​ര മേ​ഖ​ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും എ​ത്തി​പ്പെ​ടു​ന്ന​തു ത​ന്നെ ദു​ഷ്ക​ര​മാ​ണ്.

ലോ​ക്ഡൗ​ൺ കാ​ല​ത്ത് വൈ​ദ്യു​തി ദി​വ​സ​ങ്ങ​ളോ​ളം ത​ട​സ​പ്പെ​ടു​മാ​യി​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​തി​ലും പ​രി​മി​തി​യി​ൽ സാ​ഹ​സി​ക​മാ​യി ത​ട​സ​മി​ല്ലാ​തെ വെ​ളി​ച്ച​മെ​ത്തി​ച്ചു ത​ന്ന വെ​ഞ്ഞാ​മൂ​ട് കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ബി​ഗ് സ​ലൂ​ട്ട് ന​ൽ​കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Related posts

Leave a Comment