പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ നു​ണ​പ്ര​ചാ​ര​ണം; 19 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തതായി ഡിജിപി

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ സംഭവത്തില്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വി​വ​രം അ​റി​യി​ച്ച​ത്.

ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ സം​ബ​ന്ധി​ച്ച് സൈ​ബ​ർ സെ​ൽ, സൈ​ബ​ർ ഡോം, ​ഹൈ​ടെ​ക് സെ​ൽ എ​ന്നി​വ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​പ്ര​ച​ര​ണം ന​ട​ത്തു​ന്ന ത​ര​ത്തി​ൽ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ബെ​ഹ്റ അ​റി​യി​ച്ചു.

Related posts