23-ാം വ​​​​യ​​​​സി​​​​ൽ 200 ഗോ​​​​ൾ ; എം​​​​ബാ​​​​പ്പെ സ്ട്രൈ​​​​ക്ക്സ്

 

പാ​​​​രീ​​​​സ്: ഡി​​​​സം​​​​ബ​​​​ർ 20ന് 23 ​​​​വ​​​​യ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ഫ്ര​​​​ഞ്ച് സൂ​​​​പ്പ​​​​ർ സ്ട്രൈ​​​​ക്ക​​​​ർ കൈ​​​​ലി​​​​യ​​​​ൻ എം​​​​ബാ​​​​പ്പെ​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ൽ ഉ​​​​ള്ള​​​​ത് 201 ഗോ​​​​ൾ. ക്ല​​​​ബ്ബി​​​​നും രാ​​​​ജ്യ​​​​ത്തി​​​​നു​​​​മാ​​​​യി ഇ​​​​ത്ര​​​​യും ചെ​​​​റി​​​​യ പ്രാ​​​​യ​​​​ത്തി​​​​ൽ 200ൽ ​​​​അ​​​​ധി​​​​കം ഗോ​​​​ൾ നേ​​​​ടി​​​​യ എം​​​​ബാ​​​​പ്പെ ഭാ​​​​വി​​​​യി​​​​ൽ ലോ​​​​ക ഫു​​​​ട്ബോ​​​​ളി​​​​ലെ ഗോ​​​​ൾ മെ​​​​ഷീ​​​​ൻ എ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യേ​​​​ക്കാം.

ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യും ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യു​​​​മെ​​​​ല്ലാം കു​​​​റി​​​​ക്കു​​​​ന്ന ഗോ​​​​ൾ റി​​​​ക്കാ​​​​ർ​​​​ഡ് മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ നി​​​​ല​​​​വി​​​​ലെ ഫോം ​​​​അ​​​​നു​​​​സ​​​​രി​​​​ച്ച് കെ​​​​ൽ​​​​പ്പു​​​​ള്ള താ​​​​ര​​​​മാ​​​​ണ് എം​​​​ബാ​​​​പ്പെ എ​​​​ന്നും ഫു​​​​ട്ബോ​​​​ൾ നി​​​​രീ​​​​ക്ഷ​​​​ക​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു.

ഫ്ര​​​​ഞ്ച് ക​​​​പ്പ് ഫു​​​​ട്ബോ​​​​ളി​​​​ൽ എം​​​​ബാ​​​​പ്പെ​​​​യു​​​​ടെ ഹാ​​​​ട്രി​​​​ക്കി​​​​ൽ പാ​​​​രീ സാ​​​​ൻ ഷെ​​​​ർ​​​​മ​​​​യ്ൻ 4-0ന് ​​​​വ​​​​നേ​​​​സി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. 59, 71, 76 മി​​​​നി​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​യി ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു എം​​​​ബാ​​​​പ്പെ​​​​യു​​​​ടെ ഹാ​​​​ട്രി​​​​ക്. ഈ ​​​​ഹാ​​​​ട്രി​​​​ക്കോ​​​​ടെ​​​​യാ​​​​ണ് എം​​​​ബാ​​​​പ്പെ ക​​​​രി​​​​യ​​​​റി​​​​ൽ 200 ഗോ​​​​ൾ ക​​​​ട​​​​ന്ന​​​​ത്. ഫ്ര​​​​ഞ്ച് ക്ല​​​​ബ്ബാ​​​​യ പി​​​​എ​​​​സ്ജി​​​​ക്കാ​​​​യി 150 ഗോ​​​​ൾ തി​​​​ക​​​​യ്ക്കാ​​​​നും എം​​​​ബാ​​​​പ്പെ​​​​യെ ഈ ​​​​ഹാ​​​​ട്രി​​​​ക് സ​​​​ഹാ​​​​യി​​​​ച്ചു.

പി​​​​എ​​​​സ്ജി​​​​ക്കാ​​​​യി ഗോ​​​​ൾ വേ​​​​ട്ട റി​​​​ക്കാ​​​​ർ​​​​ഡി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ് എം​​​​ബാ​​​​പ്പെ. ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള സ്ലാ​​​​ട്ട​​​​ൻ ഇ​​​​ബ്രാ​​​​ഹി​​​​മോ​​​​വി​​​​ച്ചു​​​​മാ​​​​യി (180 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 156 ഗോ​​​​ൾ) ആ​​​​റ് ഗോ​​​​ൾ വ്യ​​​​ത്യാ​​​​സം മാ​​​​ത്രാ​​​​ണ് ഫ്ര​​​​ഞ്ച് താ​​​​ര​​​​ത്തി​​​​നു ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. 301 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 200 ഗോ​​​​ൾ നേ​​​​ടി​​​​യ എ​​​​ഡി​​​​സ​​​​ണ്‍ ക​​​​വാ​​​​നി​​​​യാ​​​​ണ് പി​​​​എ​​​​സ്ജി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ടോ​​​​പ് സ്കോ​​​​റ​​​​ർ. മൊ​​​​ണാ​​​​ക്കോ​​​​യി​​​​ൽ​​​​നി​​​​ന്ന് 2017ലാ​​​​ണ് എം​​​​ബാ​​​​പ്പെ പി​​​​എ​​​​സ്ജി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.

196 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ് എം​​​​ബാ​​​​പ്പെ 150 ഗോ​​​​ൾ പി​​​​എ​​​​സ്ജി​​​​ക്കാ​​​​യി നേ​​​​ടി​​​​യ​​​​ത്. 2015ൽ ​​​​മൊ​​​​ണാ​​​​ക്കോ​​​​യ്ക്കു​​​​വേ​​​​ണ്ടി ക​​​​ളി​​​​ച്ചാ​​​​ണ് എം​​​​ബാ​​​​പ്പെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ക​​​​രി​​​​യ​​​​ർ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. മൊ​​​​ണാ​​​​ക്കോ​​​​യ്ക്കാ​​​​യി 27ഉം ​​​​ഫ്രാ​​​​ൻ​​​​സ് ദേ​​​​ശീ​​​​യ ടീ​​​​മി​​​​നാ​​​​യി 24ഉം ​​​​ഗോ​​​​ൾ ഈ ​​​​സൂ​​​​പ്പ​​​​ർ സ്ട്രൈ​​​​ക്ക​​​​ർ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ക്ല​​​​ബ്ബി​​​​നാ​​​​യി 150 ഗോ​​​​ൾ എ​​​​ന്ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലി​​​​ൽ എ​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ച​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് ഫ്ര​​​​ഞ്ച് ക​​​​പ്പ് മ​​​​ത്സ​​​​ര​​​​ത്തി​​​​നു​​​​ശേ​​​​ഷം എം​​​​ബാ​​​​പ്പെ പ​​​​റ​​​​ഞ്ഞു.

Related posts

Leave a Comment