വീ​​​ട്ടി​​​ലെ നാ​​​യ്ക്ക​​​ളെ കു​​​ളി​​​പ്പി​​​ക്കാ​​​നും വി​​​സ​​​ർ​​​ജ്യം കോ​​​രാ​​​നും വി​​​സ​​​മ്മതിച്ചു! പോ​​​ലീ​​​സു​​​കാ​​​ര​​​നെ​​​തി​​​രേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച എ​​​സ്പി ന​​​വ​​​നീ​​​ത് ശ​​​ർ​​​മ​​​യ്ക്ക് മുട്ടന്‍പണി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ട്ടി​​​ലെ നാ​​​യ്ക്ക​​​ളെ കു​​​ളി​​​പ്പി​​​ക്കാ​​​നും വി​​​സ​​​ർ​​​ജ്യം കോ​​​രാ​​​നും വി​​​സ​​​മ്മ​​​തി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ര​​​നെ​​​തി​​​രേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച എ​​​സ്പി ന​​​വ​​​നീ​​​ത് ശ​​​ർ​​​മ​​​യ്ക്ക് സ്ഥ​​​ലം​​​മാ​​​റ്റം.

ര​​​ണ്ടാം സാ​​​യു​​​ധ ബ​​​റ്റാ​​​ലി​​​യ​​​ൻ ക​​​മ​​​ൻ​​​ഡാ​​​ന്‍റ് സ്ഥാ​​​ന​​​ത്തു നി​​​ന്ന് നീ​​​ക്കി​​​യ ന​​​വ​​​നീ​​​ത് ശ​​​ർ​​​മ​​​യെ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് എ​​​സ്പി​​​യാ​​​യി നി​​​യ​​​മി​​​ച്ചു.

എ​​​സ്പി ന​​​വ​​​നീ​​​ത് ശ​​​ർ​​​മ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത പോ​​​ലീ​​​സു​​​കാ​​​ര​​​നെ ഐ​​​ജി അ​​​നൂ​​​പ് കു​​​രു​​​വി​​​ള ജോ​​​ണ്‍ സ​​​സ്പെ​​​ൻ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി തി​​​രി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.

ഗോ​​​പേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ളി​​​നെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഐ​​​ജി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. നി​​​ല​​​വി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ക്രൈം​​​ബ്രാ​​​ഞ്ച് ഐ​​​ജി​​​യാ​​​യി​​​രു​​​ന്നു. കോ​​​സ്റ്റ​​​ൽ പോ​​​ലീ​​​സ് ഐ​​​ജി പി.​​​വി​​​ജ​​​യ​​​നെ ബു​​​ക്ക്സ് ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ എം​​​ഡി​​​യാ​​​ക്കി.

ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഐ​​​ജി​​​യാ​​​യ കെ.​​​സേ​​​തു​​​രാ​​​മ​​​നെ പ​​​രി​​​ശീ​​​ല​​​ന വി​​​ഭാ​​​ഗം ഐ​​​ജി​​​യാ​​​ക്കി. കോ​​​സ്റ്റ​​​ൽ പൊ​​​ലീ​​​സ് ഐ​​​ജി​​​യു​​​ടെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല​​​യും സേ​​​തു​​​രാ​​​മ​​​ന് ന​​​ൽ​​​കി.

ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​ഐ​​​ജി എ​​​സ്. ശ്യാം​​​സു​​​ന്ദ​​​റി​​​നെ സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഡി​​​ഐ​​​ജി​​​യായും മാ​​​റ്റി നി​​​യ​​​മി​​​ച്ചു.

Related posts

Leave a Comment