കൊ​ല്ല​ത്ത് ക​ഞ്ചാ​വി​ന് കാ​വ​ൽ മു​ന്തി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ; വീ​ടി​നു​ള്ളി​ൽ വ​ടി​വാ​ളും തോ​ക്കും; പ്ര​തി അ​ന​സ് ഒ​ളി​വി​ൽ; എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത് എ​ക്സൈ​സ് സം​ഘം

കൊ​ല്ലം: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ​യി​ലെ വീ​ട്ടി​ൽ നി​ന്ന് എം​ഡി​എം​എ , ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​കൂ​ടി. കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ പ​ന​യ​റ പ​ടീ​റ്റ​തി​ൽ അ​ന​സി​ന്‍റെ വാ​ട​ക വീ​ടി​ന്‍റെ പ​രി​സ​ര​ത്തുനി​ന്നാ​ണ് 14.88 ഗ്രാം ​എം​ഡി​എം​എ​യും 1. 284 കി​ലോ​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത​ത്.

വീ​ട്ടി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു പി​സ്റ്റ​ൾ, ഒ​രു വാ​ൾ, ര​ണ്ട് മ​ഴു എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. അ​ന​സ് ഒ​ളി​വി​ലാ​ണ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.പ​രി​ശോ​ധ​ന ത​ട​യു​ന്ന​തി​നാ​യി ഇ​യാ​ൾ മു​ന്തി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് നാ​യ്ക്ക​ളെ വീ​ടി​ന് ചു​റ്റും കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രു നാ​യ​യെ കെ​ട്ടി​യി​ട്ടി​രു​ന്ന ഷീ​റ്റി​ന്‍റെ അ​ടി​യി​ൽ ചാ​ക്കി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ്ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. ദി​ലീ​പ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി.​എ​സ്. അ​ജി​ത്ത്, എം. ​അ​നീ​ഷ , ആ​ർ. ബാ​ലു, എ​സ്. സു​ന്ദ​ർ, ജെ. ​ജോ​ജോ, പി. ​എ​സ്. സൂ​ര​ജ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജി. ​നി​ജി, ഡ്രൈ​വ​ർ എ​സ്. സു​ഭാ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment