മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന് കാ​ർ വീ​ടാ​ക്കി ലോ​കം​ചു​റ്റു​ന്ന യു​വ​ദ​മ്പ​തി​ക​ൾ

വൈ​ക്കം: കാ​ർ വീ​ടാ​ക്കി, ലോ​കം​ചു​റ്റു​ന്ന വി​ദേ​ശി​യ​രാ​യ യു​വ​ദ​മ്പ​തി​ക​ൾ കേ​ര​ളീ​യ​രു​ടെ മ​നം ക​വ​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​നാ​യ മാ​റ്റി​ഫെ​ർ​നോ​ൺ‌ (36), ബ്ര​സീ​ലി​യ​ൻ സ്വ​ദേ​ശി​നി നി​കോ​ലി (31) എ​ന്നി​വ​രാ​ണ് കാ​റി​നെ വീ​ടാ​ക്കി​മാ​റ്റി ലോ​കം ചു​റ്റു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​വ​ർ വൈ​ക്ക​ത്തെ​ത്തി​യ​ത്.

മെ​ക്കാ​നി​ക്ക​ൽ എ​ൻ‌​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ മാ​റ്റി​ക്ക് ല​ണ്ട​നി​ൽ റ​സ്റ്റ​റ​ന്‍റു​ണ്ട്. 40 രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം ചു​റ്റി​ക്ക​ണ്ട മാ​റ്റി​ഫെ​ർ​നോ​ൺ ഒ​രു യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് മാ​ർ​ക്ക​റ്റിം​ഗി​ൽ ബി​രു​ദ​ധാ​രി​യാ​യ നി​കോ​ലി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി മാ​റി​യ​തോ​ടെ 2024 ഒ​ക്ടോ​ബ​റി​ൽ ഇ​രു​വ​രും ലോ​കം ചു​റ്റാ​ൻ കാ​റി​ലേ​റി.

മാ​റ്റി ത​ന്‍റെ ടൊ​യോ​ട്ട ലാ​ൻ​ഡ് ക്രൂ​യി​സ​ർ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം വ​രു​ത്തി ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും കു​ളി​ക്കാ​നും ഉ​റ​ങ്ങാ​നു​മൊ​ക്കെ സൗ​ക​ര്യ​മൊ​രു​ക്കി. വൈ​ദ്യു​തി​ക്കാ​യി വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ തു​റ​മു​ഖ​ത്തു നി​ന്ന് ക​പ്പ​ലി​ലേ​റി​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ​ത്തി​യ​ശേ​ഷം ക​ണ്ണൂ​രും വ​യ​നാ​ടും ചു​റ്റി​ക്ക​റ​ങ്ങി.

വ​യ​നാ​ട്ടി​ലെ വ​ട്ട​ക്ക​ര ഗ്രാ​മ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ദി​യാ​ൻ, രാ​ഹു​ൽ എ​ന്നി​വ​രെ പ​രി​ച​യ​പ്പെ​ട്ടു. ഇ​വ​രു​ടെ സ്നേ​ഹ​പൂ​ർ​വ​മാ​യ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി അ​വ​രു​ടെ സു​ഹൃ​ത്താ​യ അ​രു​ണി​ന്‍റെ കേ​ര​ള​ത്ത​നി​മ​യോ​ടെ​യു​ള്ള വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് അ​ഞ്ച് ദി​വ​സം മ​ല​യാ​ളി​കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹ​ത്ത​ണ​ലി​ൽ ഉ​ണ്ടു​റ​ങ്ങി ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും അ​നു​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​ണെ​ന്ന് മാ​റ്റി​യും നി​കോ​ലി​യും പ​റ​യു​ന്നു.

സിം​ഗ​പ്പൂ​രി​ലെ ബി​സി​ന​സു​കാ​ര​നാ​യ സി​ദ്ധാ​ർ​ഥ​ൻ, ബ​ന്ധു​വും വൈ​ക്ക​ത്ത് വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ധു​സൂ​ദ​ന​നെ ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ചെ​യ്തു കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​വ​ർ കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ൾ ഊ​ഷ്മ​ള​മ​ള​മാ​യി വ​ര​വേ​ൽ​ക്കാ​ൻ മ​ധു​സൂ​ദ​ന​നും ഭാ​ര്യ വി​ദ്യ​യും കാ​ത്തു നി​ന്നി​രു​ന്നു. വൈ​ക്ക​ത്തെ​ത്തി​യ ശേ​ഷം മു​ണ്ടാ​റി​ലേ​ക്ക് ടൂ​ർ ഓ​പ്പ​റേ​ർ​മാ​രാ​യ ബേ​ബി, വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം മു​ണ്ടാ​ർ ചു​റ്റി ആ​മ്പ​ൽ വ​സ​ന്തം ക​ണ്ട് നാ​ട്ടു​തോ​ട്ടി​ലൂ​ടെ ത​ല​യാ​ഴം, വെ​ച്ചൂ​ർ ഭാ​ഗ​ങ്ങ​ൾ ക​റ​ങ്ങി.

ഉ​ച്ച​യോ​ടെ തോ​ട്ട​കം ആ​റ്റു​തീ​ര​ത്തെ​ത്തി ക​രി​മീ​നും കാ​ളാ​ഞ്ചി​യും ചെ​മ്മീ​ൻ വി​ഭ​വ​ങ്ങ​ളും കൂ​ട്ടി ഊ​ണ് ക​ഴി​ച്ച് മ​ന​സ് നി​റ​ച്ചു.വൈ​ക്ക​ത്ത് നി​ന്ന് ജ​ങ്കാ​റി​ലേ​റി കാ​യ​ൽ​ക​ട​ന്ന് മ​റു​ക​ര​യി​ലെ​ത്തി​യ മാ​റ്റി​യും നി​ക്കോ​ലി​യും ആ​ല​പ്പു​ഴ​യു​ടെ സൗ​ന്ദ​ര്യം നു​ക​ർ​ന്നു മ​റ്റ് ജി​ല്ല​ക​ളും ക​ട​ന്ന് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കും.​മാ​ർ​ച്ച് ആ​ദ്യം ഹി​മാ​ല​യം സ​ന്ദ​ർ​ശി​ച്ച് നേ​പ്പാ​ളി​ലൂ​ടെ മ​റ്റു രാ​ജ്യ​ങ​ങ​ളി​ലേ​ക്കു​യാ​ത്ര തു​ട​രും.

Related posts

Leave a Comment