ഓ​ൺ​ലൈ​ൻ ഏ​ട്ടാ​യി​യെ കാ​ണാ​ൻ വെ​യി​ലും ചൂ​ടു​മൊ​ക്കെ ഒ​രു ത​ട​സ​മേ അ​ല്ല: സ്നാ​പ്ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നെ കാ​ണാ​ൻ എ​ട്ട് കി​ലോ​മീ​റ്റ​ർ ന​ട​ന്നെ​ത്തി കാ​മു​കി; ഒ​ടു​വി​ൽ റോ​ഡി​ൽ ത​ള​ർ​ന്നു​വീ​ണു

എ​ക്കാ​ല​ത്തും പ്ര​ണ​യം എ​ന്ന​ത് വ​ല്ലാ​ത്തൊ​രു അ​നു​ഭൂ​തി​യാ​ണ്. പ്രേ​മ​ത്തി​ന് ക​ണ്ണും മു​ക്കും ചെ​വി​യും ഒ​ന്നും ഇ​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ്രാ​യ​മോ ജാ​തി​യോ മ​ത​മോ സ​ന്പ​ത്തോ ഒ​ന്നും നോ​ക്കാ​തെ​യാ​ണ് ചി​ല​ർ പ്രേ​മി​ക്കു​ന്ന​ത്. അ​ത് തെ​ളി​യി​ക്കു​ന്നൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

സ്നാ​പ്ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ത​ന്‍റെ കാ​മു​ക​നെ കാ​ണാ​ൻ വേ​ണ്ടി രാ​ജ​സ്ഥാ​നി​ലെ ഭി​വാ​ഡി​യി​ൽ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ദേ​വാ​സി​ലേ​ക്ക് എ​ട്ട് കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നു വ​ന്ന് പെ​ൺ​കു​ട്ടി. ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ചെ​ല്ലാ​തെ കു​ട്ടി​യു​ടെ ശ​രീ​രം നി​ർ​ജ​ലീ​ക​ര​ണം സം​ഭ​വി​ച്ച് ത​ള​ർ​ന്നു​പോ​യി. റോ​ഡ​രി​കി​ൽ ത​ള​ർ​ന്നു വീ​ണ​തോ​ടെ​യാ​ണ് കു​ട്ടി​യു​ടെ വാ​ർ​ത്ത ച​ർ​ച്ച​യാ​യ​ത്.

ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ‍​യി മ​ധ്യ​പ്ര​ദേ​ശി​ലെ ദേ​വാ​സ് സ്വ​ദേ​ശി​യാ​യ റി​തേ​ഷ് എ​ന്ന യു​വാ​വു​മാ​യി പെ​ൺ​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു . ഇ​യാ​ളെ നേ​രി​ട്ട് കാ​ണു​ന്ന​തി​നാ​യി വീ​ട്ടി​ൽ ആ​രോ​ടും പ​റ​യാ​തെ പെ​ൺ​കു​ട്ടി ഇ​റ​ങ്ങി​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​യി​ൽ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് കു​ട്ടി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്.

വ​ഴി​യി​ൽ ത​ള​ർ​ന്നു​വീ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഭി​വാ​ഡി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പെ​ൺ​കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ പി​ന്നീ​ട് അ​ൽ​വാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment