ആരോഗ്യ മന്ത്രി കാണേണ്ട കാഴ്ച..! മെഡി ക്കൽ കോളജിലെ വാർഡുകളിൽ രോഗികളെ കിടത്തി ചികിത്‌സിക്കാൻ സ്ഥലമില്ല; രോഗി ക്ക് നൽകിയ ഗ്ലൂക്കോസ് ട്രിപ്പ് തൂക്കിയിട്ടിരി ക്കുന്നത് കതകിന്‍റെ കൊളുത്തിൽ

medical-college-kottayamകോ​ട്ട​യം: പ​ക​ർ​ച്ച​പ്പ​നി വ​ർ​ധി​ച്ച​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ വാ​ർ​ഡു​ക​ളി​ൽ  ഇ​ട​മി​ല്ല. ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ രോ​ഗി​ക​ളാ​ണ് ത​റ​യി​ൽ കി​ട​ക്കു​ന്ന​ത്. പു​രു​ഷ​ൻ​മാ​ർ​ക്കു​ള്ള ര​ണ്ട്, ആ​റ്, വാ​ർ​ഡു​ക​ളി​ലെ രോ​ഗി​ക​ൾ​ക്കാ​ണ് ത​റ​യി​ൽ കി​ട​ക്കേ​ണ്ട​താ​യി വ​രു​ന്ന​ത്. ഇ​തി​ൽ ആ​റാം വാ​ർ​ഡി​ൽ ഹൃ​ദ്രോ​ഗം ബാ​ധി​ച്ച​വ​ർ വ​രെ ത​റ​യി​ൽ കി​ട​ക്കേ​ണ്ടി വ​രു​ന്നു. ‌

രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​വാ​ണ് ഇ​തി​നു കാ​ര​ണം. വാ​ർ​ഡി​നു​ള്ളി​ൽ ക​ട്ടി​ലി​നി​രു​വ​ശ​വും ത​റ​യി​ൽ രോ​ഗി​ക​ളു​ണ്ട്. ഇ​തു​മൂ​ലം വാ​ർ​ഡി​നു​ള്ളി​ൽ നി​ന്നു തി​രി​യാ​ൻ ഇ​ട​മി​ല്ല. ഇ​തി​നു പു​റ​മെ​യാ​ണ് വ​രാ​ന്ത​യി​ലും രോ​ഗി​ക​ളെ കി​ട​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ത​റ​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ളും സ​ന്തു​ഷ്ട​രാ​ണ്.

ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും കാ​ണി​ക്കു​ന്ന പ​രി​ച​ര​ണം അ​ത്ര​യ്ക്ക് സ്നേ​ഹം നി​റ​ഞ്ഞ​താ​ണെ​ന്ന് രോ​ഗി​ക​ൾ പ​റ​യു​ന്നു. ത​റ​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ളു​ടെ അ​ടു​ത്ത് ത​റ​യി​ൽ ഇ​രു​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ക്കു​ന്ന​ത്. ജീ​ൻ​സി​ട്ട ഡോ​ക്ട​റും ചു​രി​ദാ​ർ ധ​രി​ച്ച വ​നി​താ ഡോ​ക്ട​റും വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് ത​റ​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തെ​ങ്കി​ലും ഒ​രു വി​വേ​ച​ന​വും കാ​ണി​ക്കാ​തെ എ​ല്ലാ രോ​ഗി​ക​ളെ​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചേ ഡോ​ക്ട​ർ​മാ​ർ മ​ട​ങ്ങു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തി​യ കെ​ട്ടി​ടം ഉ​ട​നെ തു​റ​ക്കും. ഒ​പി വി​ഭാ​ഗ​ങ്ങ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലെ​ങ്കി​ലും മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന് കൂ​ടു​ത​ൽ വാ​ർ​ഡു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മു​ൻ​പ് സ്ത്രീ​ക​ളു​ടെ മെ​ഡി​ക്ക​ൽ വാ​ർ​ഡാ​യ മൂ​ന്നാം വാ​ർ​ഡി​ലും ത​റ​യി​ൽ  കി​ട​പ്പു​കാ​രു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ഒ​ൻ​പ​താം വാ​ർ​ഡ് സ്ത്രീ​ക​ളു​ടെ മെ​ഡി​ക്ക​ൽ വാ​ർ​ഡാ​യ​തോ​ടെ ത​റ​യി​ൽ കി​ട​പ്പു​കാ​ർ ഇ​ല്ല.

Related posts