സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​ള്ള ക​ലാ​പ​ശ്ര​മത്തിനെതിരെ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊല്ലം :സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ച് ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ സ​മൂ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ നി​ര്‍​ദേ​ശി​ച്ചു. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്‍റെ 82-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ടം പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ന​വോ​ത്ഥാ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു മ​ന്ത്രി.

ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം​പോ​ലെ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ലെ നി​ര്‍​ണാ​യ സം​ഭ​വ​ങ്ങ​ളു​ടെ മ​ഹ​ത്വം നി​ല​നി​ര്‍​ത്താ​ന്‍ സ​മൂ​ഹം ഒ​രേ മ​ന​സോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണം. മ​നഃ​പൂ​ര്‍​വ്വം സം​ഘ​ര്‍​ഷ​ത്തി​ന് ശ്ര​മി​ക്കു​ന്ന​വ​രോ​ട് വി​ട്ടു​വീ​ഴ്ച്ച​യ്ക്ക് സ​ര്‍​ക്കാ​ര്‍ ത​യാ​റല്ലെന്നും മ​ന്ത്രി പ​റ​ഞ്ഞു. ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​യി. ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്റ് ഡോ. ​പി.​കെ. ഗോ​പ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സി​ന്ധു മോ​ഹ​ന്‍, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​ത​ങ്ക​പ്പ​നു​ണ്ണി​ത്താ​ന്‍, പ്ലാ​വ​റ ജോ​ണ്‍ ഫി​ലി​പ്പ്, പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ല്‍. അ​നി​ല്‍, കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ന്‍. വി​ജ​യ​ന്‍, വ​നി​താ ക്ഷേ​മ ഓ​ഫീ​സ​ര്‍ പി.​ജെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ​സ്. അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts