‘മേ​യ​ർ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ശ്രീ​ലേ​ഖ​യ്ക്ക് വീ​ഴ്ച പ​റ്റി​യോ എ​ന്ന​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​മാ​ണ്, പ​രാ​തി​യു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി​ക്ക് അ​ക​ത്ത് പ​രി​ഹ​രി​ക്കും’: എ​സ്. സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വും കൗ​ൺ​സി​ല​റു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വീ​ഡി​യോ​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​താ​വ് എ​സ് സു​രേ​ഷ്. ശ്രീ​ലേ​ഖ​യ്ക്ക് പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ പ​രി​ഹ​രി​ക്കും. പാ​ർ​ട്ടി​ക്ക​ക​ത്തു​ള്ള വി​ഷ​യ​ങ്ങ​ൾ പാ​ർ​ട്ടി​ക്ക് അ​ക​ത്ത് തീ​ർ​ത്തു കൊ​ള്ളാം. മേ​യ​ർ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ശ്രീ​ലേ​ഖ​യ്ക്ക് വീ​ഴ്ച പ​റ്റി​യോ എ​ന്ന​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഡ​ൽ​ഹി​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ​യും സു​രേ​ഷ് വി​മ​ർ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ഡ​ൽ​ഹി​യി​ൽ സെ​റ്റി​ട്ട് മ​ല​യാ​ള ചാ​ന​ലു​ക​ൾ​ക്ക് മു​ന്നി​ൽ ന​ട​ത്തി​യ നാ​ട​ക​മാ​ണ് സ​മ​ര​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി പാ​റ്റ​ക​ളു​ടെ അ​ണി​യാ​യി. പ്രാ​യ​മെ​ങ്കി​ലും നോ​ക്ക​ണം. എ​സ്ഐ​ആ​ർ വ​ന്ന​തു​കൊ​ണ്ടാ​ണോ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് പി​ണ​റാ​യി വ്യ​ക്ത​മാ​ക്ക​ണം. മാ​സ​പ്പ​ടി കേ​സി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വി​ഡി സ​തീ​ശ​ന്‍റേ​യും പി​ണ​റാ​യി​യു​ടെ​യും ചെ​കി​ട്ട​ത്ത് ഏ​റ്റ അ​ടി​യാ​ണെ​ന്നും സു​രേ​ഷ് വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment