നൊമ്പ​ര​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​യായി ചാലക്കുടി ലേ​ഡീ​സ് ക്ല​ബ് കെ​ട്ടി​ടം കാ​ടു​പി​ടി​ച്ച് ന​ശി​ക്കു​ന്നു

ചാ​ല​ക്കു​ടി: ഒ​രു​കാ​ല​ത്ത് സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ലേ​ഡീ​സ് ക്ല​ബ് കെ​ട്ടി​ടം കാ​ടു​പി​ടി​ച്ച് ന​ശി​ക്കു​ന്നു. ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു സ​മീ​പം പാ​ല​സ് റോ​ഡി​ന​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ടം ഇ​ന്നു നൊ​ന്പ​ര​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​യാ​ണ്.

ലേ​ഡീ​സ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചി​രു​ന്ന പ​ഴ​യ ത​ല​മു​റ​യി​ലെ അ​മ്മ​മാ​ർ​ക്ക് ലേ​ഡീ​സ് ക്ല​ബി​ന്‍റെ പ​ഴ​യ പ്ര​താ​പ​കാ​ലം ഇ​ന്നും ആ​ഹ്ലാ​ദി​പ്പി​ക്കു​ന്ന ഓ​ർ​മ​ക​ളാ​ണ്.

അ​ന്ത​രി​ച്ച ഡോ. ​എം.​കെ.​ജോ​ർ​ജി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ ജോ​ർ​ജി​ന്‍റേ​യും മൂ​ക്ക​ൻ ചെ​റി​യാ​ൻ ഭാ​ര്യ ലി​ല്ലി ചെ​റി​യാ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​സം​രം​ഭ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ ന​ല്ല​നി​ല​യി​ൽ ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന സ്ഥാ​പ​ന​മാ​യി​രു​ന്നു ഇ​ത്. 2018 – 19 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ന​ഗ​ര​സ​ഭ ഇ​ത് ഏ​റ്റെ​ടു​ക്കു​ന്ന​തി​നു 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

ആ​ദ്യ​കാ​ല​ത്ത് കു​ട്ടി​ക​ളെ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ക്കു​ന്ന​തു​വ​രെ ഇ​വി​ടെ​യാ​ണ് പ​രി​പാ​ലി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നും മ​റ്റും പ്ര​ഥ​മ​സ്ഥാ​നം ന​ൽ​കി​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന, ഡാ​ൻ​സ് തു​ട​ങ്ങി ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും ലേ​ഡീ​സ് ക്ല​ബ് വ​ലി​യ സം​ഭാ​വ​ന​ക​ളാ​ണ് ചെ​യ്തി​രു​ന്ന​ത്.

ഇ​ന്ന​ത്തെ​പോ​ലെ വി​നോ​ദോ​പാ​ധി​ക​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് സ്ത്രീ​ക​ൾ​ക്ക് വി​നോ​ദ​ത്തി​നും ക​ലാ​പ​ര​മ​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നും ലേ​ഡീ​സ് ക്ല​ബ് അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.

ചാ​ല​ക്കു​ടി​യു​ടെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക​രം​ഗ​ത്ത് വ​ള​രെ​യ​ധി​കം സം​ഭാ​വ​ന ന​ൽ​കി​യ ലേ​ഡീ​സ് ക്ല​ബ് കാ​ലാ​ന്ത​ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.

ലേ​ഡീ​സ് ക്ല​ബി​ന്‍റെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച വ​നി​ത​ക​ൾ കൊ​ഴി​ഞ്ഞു​പോ​യ വ​സ​ന്ത​കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി ഇ​ന്നും ജീ​വി​ക്കു​ന്നു.

Related posts

Leave a Comment