ബോ​ൾ​ഗാ​ട്ടി പാ​ല​സി​ന് സ​മീ​പം കാ​യ​ൽ കൈ​യേ​റി വീ​ട് നി​ർ​മിച്ചു! ​ എം.​ജി. ശ്രീ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കും

കൊ​ച്ചി: ബോ​ൾ​ഗാ​ട്ടി പാ​ല​സി​ന് സ​മീ​പം കാ​യ​ൽ കൈ​യേ​റി വീ​ട് നി​ർ​മി​ച്ചെ​ന്ന ആരോപണം നേരിടുന്ന ഗാ‌​യ‌​ക​ൻ എം.​ജി. ശ്രീ​കു​മാ​റി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ഉ​ത്ത​ര​വ് നൽ​കി​യ​ത്.

തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചിട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​.

2017-ൽ കൊച്ചി കായലിന് സമീപത്ത് പുതിയ വീട് നിർമിച്ച ശ്രീകുമാർ, റവന്യൂ – തീരസംരക്ഷണ ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Related posts

Leave a Comment