ബസില്‍ നിന്നിറങ്ങുമ്പോള്‍ യുവതിയെ കടന്നു പിടിച്ച് മധ്യവയസ്‌കന്‍ ! യുവതി നിലവിളിച്ചതോടെ ആളുകളെ വെട്ടിച്ച് ഞരമ്പുരോഗി ഓടി; പിന്നാലെ ട്രാഫിക് ഉദ്യോഗസ്ഥരും…

തിരക്കേറിയ ബസിനുള്ളില്‍ യുവതിയെ പീഡിപ്പിക്കാന്‍ മധ്യവയസ്‌കന്റെ ശ്രമം. ശനിയാഴ്ച കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് ജവഹര്‍ലാല്‍ നെഹ്‌റു റോഡില്‍ വച്ചാണ് സംഭവം. യുവതി ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ബസിനകത്തുണ്ടായിരുന്ന മധ്യവയസ്‌കന്‍ യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചത്. ഇതോടെ ഭയന്നുപോയ യുവതി റോഡില്‍ നിന്ന് നിലവിളിച്ചു. സമീപത്തുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥന്‍ യുവതിയുടെ സഹായത്തിനെത്തി.

ഇതിനിടെ ബസിലെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് മധ്യവയസ്‌കനെ പിടികൂടിയെങ്കിലും ഇയാള്‍ അതിവിദഗ്ധമായി കുതറിയോടി. പിന്നീട് ട്രാഫിക് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഹൂഗ്ലി ജില്ലക്കാരനാണ് പ്രതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യാനായി ഇയാളെ പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.

Related posts