മുളന്തുരുത്തിയിൽ  ഇടിമിന്നലേറ്റു മരിച്ച വീട്ടമ്മയുടെയും ബന്ധുവിന്‍റെയും സംസ്കാരം ഇന്ന്

ആ​ന്പ​ല്ലൂ​ർ (കൊ​ച്ചി): മു​ള​ന്തു​രു​ത്തി യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റു മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ​യും ബ​ന്ധു​വാ​യ ആ​ൺ​കു​ട്ടി​യു​ടെ​യും സം​സ്കാ​രം ഇ​ന്ന്. വെ​ട്ടി​ക്ക​ൽ മ​ണ്ടോ​ത്തും​കു​ഴി​യി​ൽ ജോ​ണി​യു​ടെ ഭാ​ര്യ ലി​സി (49), ജോ​ണി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ അ​ന​ക്സ് (15) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ലി​സി​യു​ടെ സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വെ​ട്ടി​ക്ക​ൽ കാ​ർ​മേ​ൽ​കു​ന്ന് സിം​ഹാ​സ​ന പ​ള്ളി​യി​ലും അ​ന​ക്സി​ന്‍റെ സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ക​ട​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലും ന​ട​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ര​ണ്ടു​പേ​രും മ​രി​ച്ചു.

വീ​ടി​ന്‍റ അ​ടു​ക്ക​ള ഭാ​ഗ​ത്തു​നി​ൽ​ക്കു​ന്പോ​ഴാ​ണ് ഇ​രു​വ​ർ​ക്കും മി​ന്ന​ലേ​റ്റ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ലി​സി​യു​ടെ ഏ​ക​മ​ക​ൾ ചി​ന്നു​വി​നും പ​രി​ക്കു​ണ്ട്. വീ​ടി​ന്‍റെ ചു​മ​രും മേ​ൽ​ക്കൂ​ര​യും മി​ന്ന​ലി​ൽ വി​ണ്ടു​കീ​റി. പാ​ന്പ്ര സ്വ​ദേ​ശി​യാ​യ ജോ​ണി​യു​ടെ കു​ടും​ബം വെ​ട്ടി​ക്ക​ലി​ലെ ചെ​രു​ക്കും​കു​ഴി​യി​ൽ സാ​ബു​വി​ന്‍റെ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ്. വെ​ട്ടി​ക്ക​ൽ സെ​ന്‍റ് എ​ഫ്രേം സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നാ​ണു ജോ​ണി.

ക​ട​മ​റ്റം ക​റു​ക​പ്പി​ള്ളി പാ​റ​നാ​ല്‍ പ​രേ​ത​രാ​യ ബി​ജു-​സാ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച അ​ന​ക്സ്. വ​ട​വു​കോ​ട് രാ​ജ​ർ​ഷി മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ അ​ന​ക്സ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ധി​ക്കു ബ​ന്ധു​വീ​ട്ടി​ൽ വ​ന്ന​താ​ണ്. ഏ​ക​സ​ഹോ​ദ​രി അ​ന്ന കി​ഴ​ക്ക​ന്പ​ലം ബ​ത് ല​ഹേം ദ​യ​റ സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Related posts