കോട്ടയത്ത് യുവാവ്  കൊല്ലപ്പെട്ട നിലയിൽ;  ക​മി​ഴ്ന്ന കി​ടന്ന  മൃതദേഹത്തിന്‍റെ വയറ്റിൽ കുത്തേറ്റ പാട്; അന്വേഷണം ആരംഭിച്ച് പോലീസ്

കോ​ട്ട​യം: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ യു​വാ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ സു​ഹൃ​ത്തി​നെ പോ​ലീ​സ് തെ​ര​യു​ന്നു.

ഇ​ന്നു രാ​വി​ലെ 9.20നാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​റ്റു​തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണു കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. എം​സി റോ​ഡി​ൽ ഐ​ഡ ഹോ​ട്ട​ലി​ന്‍റെ സ​മീ​പ​ത്തെ കെ​ട്ടി​ട​മാ​യ ല​ക്ഷ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട​ിന്‍റെ നാ​ലാം നി​ല​യി​ലാ​ണു മൃ​ത​ദേ​ഹം. വ​യ​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു കു​ത്തേ​റ്റ നി​ല​യി​ലാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹം ക​മി​ഴ്ന്ന കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ലെ മൃ​ത​ദേ​ഹ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥ​ല​ത്തേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടു​ന്നി​ല്ല.

Related posts