സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി അശ്ലീല വെബ് സൈറ്റിലിട്ടത് സിപിഎം ബ്രാഞ്ച് സെക്രട്ടറി! ശബ്ദരേഖ പുറത്ത് വന്നതോടെ പാർട്ടി പുറത്താക്കി

കൊച്ചി: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല വാട്സാപ്പ് ഗ്രൂപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചത് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി.

എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം.എ ബിജുവാണ് അശ്ലീല വാട്സാപ്പ് ഗ്രൂപ്പില്‍ നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ബിജു ഇത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് താനാണെന്ന് ബിജു സമ്മതിക്കുന്ന ശബ്ദരേഖയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.

ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയില്‍ തന്നെ കാണാന്‍ എത്തിയവരുടേതുള്‍പ്പെടെ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടുണ്ടെന്ന് ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവിനോട് ബിജു തുറന്നു പറയുന്നതിന്‍റെ ശബ്ദരേഖയും പുറത്ത് വന്നു. തുടർന്ന് ഇയാൾക്കെതിരെ പരാതി പൊലീസിൽ നൽകുകയായിരുന്നു

ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് ഗ്രൂപ്പിലെ നിര്‍ദേശ പ്രകാരമെന്നാണ് ബിജു പറയുന്നത്. ചിത്രങ്ങളില്‍ മുഖം മറയ്ക്കുന്നുണ്ടെന്നും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ നേരിട്ടറിയില്ലെന്നും ബിജു ന്യായീകരിച്ചു.

സംഭവം പുറത്തുവന്നതിന് പിന്നാലെ ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥാനത്തുനിന്ന് ബിജുവിനെ പാര്‍ട്ടി പുറത്താക്കി.

Related posts

Leave a Comment