ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ ഇ​രു​ന്ന് ഗെ​യിം ക​ളി​ച്ച് യു​വാ​വ്; ഭാര്യയുമായി വഴക്കിടാനുണ്ടായ കാരണത്തെക്കുറിച്ച് പോലീസ് പറഞ്ഞത് കേട്ടാൽ ഞെട്ടും…

ജോ​ധ്പു​ർ: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ല്‍ ഇ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഗെ​യിം ക​ളി​ച്ച് യു​വാ​വ്. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ലാ​ണ് സം​ഭ​വം.

വി​ക്രം സിം​ഗ് ഭാ​ര്യ ശി​വ ക​ന്‍​വാ​റി​നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല ന​ട​ത്തി​യ​തി​ന് ശേ​ഷം ഇ​യാ​ള്‍ ത​ന്നെ​യാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​നെ​യും ശി​വ ക​ന്‍​വാ​റി​ന്‍റെ ബ​ന്ധു​ക്ക​ളെ​യും അ​റി​യി​ച്ചു.

ക​ത്രി​ക ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ള്‍ കൊ​ല ന​ട​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​മ്പോ​ള്‍ ഇ​യാ​ള്‍ മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്തി​രു​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഗെ​യിം ക​ളി​ക്കു​ക​യാ​യി​രു​ന്നു.

ദീ​ര്‍​ഘ​നാ​ളാ​യി വി​ക്രം സിം​ഗി​ന് ജോ​ലി ഇ​ല്ലാ​യി​രു​ന്നു. ശി​വ ക​ന്‍​വാ​ര്‍ ചെ​റി​യ ജോ​ലി​ക​ള്‍ ചെ​യ്താ​ണ് വീ​ട്ടി​ലെ ചി​ല​വു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ ഇ​യാ​ളും ഭാ​ര്യ​യും ത​മ്മി​ല്‍ വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു.

ഇ​വ​ര്‍​ക്ക് ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ശി​വ ക​ന്‍​വാ​റി​ന്‍റെ ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി.

Related posts

Leave a Comment