സ്വ​ർ​ണ​ക്ക​ട​ത്തി​ൽ സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​നു നേ​രി​ട്ട് പ​ങ്ക്; അ​ധോ​ലോ​ക സം​ഘ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ നേ​താ​ക്ക​ൾ പ​ദ​വി​ക​ൾ ദു​രു​പ​യോ​ഗം ചെയ്തെന്ന ഗുരുതര ആരോപണവുമായി സു​രേ​ന്ദ്ര​ൻ

 

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പു​ദി​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നു നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം.

സ്പീ​ക്ക​ർ സ്വ​ർ​ണ​ക്ക​ട​ത്തി​നെ സ​ഹാ​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ദേ​ശ​യാ​ത്ര​ക​ൾ ദു​രൂ​ഹ​മാ​ണ്. മ​ന്ത്രി​മാ​രും സ്വ​ർ​ണ​ക്ക​ട​ത്തി​നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. അ​ധോ​ലോ​ക സം​ഘ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ നേ​താ​ക്ക​ൾ പ​ദ​വി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​ത് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​ഴി​മ​തി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യം. പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ മു​ദ്ര​വ​ച്ച ക​വ​റി​ൽ കൈ​മാ​റു​ന്പോ​ൾ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളെ​ന്നു കോ​ട​തി പ​റ​യു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പാ​ലാ​രി​വ​ട്ടം പാ​ലം കേ​സ് ന​ല്ല രീ​തി​യി​ൽ അ​ന്വേ​ഷി​ച്ചാ​ൽ കൂ​ടു​ത​ൽ മു​സ്ലീം ലീ​ഗ് നേ​താ​ക്ക​ൾ അ​ക​ത്താ​വു​മെ​ന്നും ബി​ജെ​പി നേ​താ​വ് അ​വ​കാ​ശ​പ്പെ​ട്ടു.

Related posts

Leave a Comment