റേഡിയേഷനെ പേടിക്കണോ‍? ഉ​ത്ത​ര​വും ല​ളി​ത​മാ​ണ്

സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​മോ? പ​ല​പ്പോ​ഴും ച​ർ​ച്ച​ക​​ളിൽ ചൂ​ടു​പി​ടി​ച്ച ചോ​ദ്യ​മാ​ണ്. ക​ട​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ വാങ്ങാനെ​ത്തു​ന്പോ​ൾ പ​ല​രും ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ക്കാ​റു​മു​ണ്ട്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ കാ​ൻ​സ​റി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ഇ​തു​വ​രെ ഒ​രു പ​ഠ​ന​ത്തി​ലും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

പ​ക്ഷേ മൊ​ബൈ​ൽ ഫോ​ണു​ക​ൾ റേ​ഡി​യേ​ഷ​ൻ ത​രം​ഗ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്നു​ണ്ട്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ മാ​ത്ര​മ​ല്ല, എ​ല്ലാ ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ചെ​റി​യ അ​ള​വി​ൽ ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മ​ല്ലാ​ത്ത റേ​ഡി​യേ​ഷ​ൻ പു​റ​ന്ത​ള്ളു​ന്നു​ണ്ട്. പി​ന്നെ എ​ങ്ങ​നെ​യാ​ണ് മൊ​ബൈ​ൽ ഫോ​ൺ മാ​ത്രം വി​ല്ല​നാ​യ​ത്. ഉ​ത്ത​ര​വും ല​ളി​ത​മാ​ണ്. ഏ​റ്റ​വു​മ​ധി​കം ന​മ്മ​ൾ ശ​രീ​ര​ത്തോ​ട് ചേ​ർ​ത്തു വ​യ്ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും മൊ​ബൈ​ൽ ഫോ​ണാ​ണ്.

എ​സ്എ​ആ​ർ

മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽനി​ന്ന് അ​വ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ഉ​ണ്ടാ​വു​ന്ന റേ​ഡി​യേ​ഷ​ൻ കാ​ൻ​സ​റി​ന് കാ​ര​മാ​കു​മെ​ന്നാ​ണ് ഭീ​ഷ​ണി. ഈ ​റേ​ഡി​യേ​ഷ​ൻ ജീ​വ​കോ​ശ​ങ്ങ​ൾ എ​ത്ര​ത്തോ​ളം വി​കി​ര​ണോ​ർ​ജം വ​ലി​ച്ചെ​ടു​ക്കും എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ഭ് ഒ​രു അ​ന്ത​ർ​ദേ​ശീ​യ ഏ​ക​കം നി​ല​വി​ലു​ണ്ട്. “സ്പെ​സി​ഫി​ക് എ​ന​ർ​ജി അ​ബ്സോ​ർ​പ്ഷ​ൻ റേ​റ്റ്’ (Specific absorption rate-SAR)എ​ന്നാ​ണ് ഇ​തി​ന്‍റെ പേ​ര്.

ഇ​ന്ത്യ​യി​ൽ എ​സ്എ​ആ​ർ 1.6W/kg ആ​ണ്. ഈ ​നി​ര​ക്ക് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​ണ്. നി​ങ്ങ​ളു​ടെ ഫോ​ണി​ന്‍റെ എ​സ്്എ​ആ​ർ 1.2, 0.5, 0.6W/kg എ​ന്നീ അ​ള​വി​ലാ​ണെ​ങ്കി​ലും പേ​ടി​ക്കേ​ണ്ട. ഇ​തും വ​ള​രെ സു​ര​ക്ഷി​ത​മാ​ണ്. ഇ​പ്പോ​ഴു​ള്ള ഫോ​ണു​ക​ളു​ടെ എ​സ്എ​ആ​ർ റേ​റ്റ് 0.5,0.6W/kg നി​ര​ക്കി​ലാ​ണ്.

സു​ര​ക്ഷി​ത​മാ​യി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം

ശ​രീ​ര​ത്തി​ൽനി​ന്ന് പ​ര​മാ​വ​ധി അ​ക​ല​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ക. വ​സ്ത്ര​ങ്ങ​ളു​ടെ ഉ​ള്ളി​ൽ മൊ​ബൈ​ൽ ക​ഴി​വതും സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക. സം​സാ​രി​ക്കു​ന്പോ​ൾ സാ​ധ്യ​മാ​കു​മെ​ങ്കി​ൽ ത​ല​യി​ൽനി​ന്നു ര​ണ്ടുമു​ത​ൽ അഞ്ച് ഇ​ഞ്ചുവ​രെ ഹാ​ൻ​ഡ്സെ​റ്റ് മാ​റ്റിപ്പിടി​ക്കു​ക അ​ല്ലെ​ങ്കി​ൽ ലൗ​ഡ്സ്പീ​ക്ക​ർ ഇ​ട്ടോ ഹെ​ഡ്സെ​റ്റ് ഉ​പ​യോ​ഗി​ച്ചോ സം​സാ​രി​ക്കു​ക. ഹെ​ഡ്സെ​റ്റ് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ ബ്ലൂ​ടൂ​ത്ത് ഹെ​ഡ്സെ​റ്റാ​ണ് ന​ല്ല​ത്. സാ​ധാ​ര​ണ ഹെ​ഡ്സെ​റ്റ് ഒ​രു ആ​ന്‍റി​ന​പോ​ലെ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഉ​റ​ങ്ങു​ന്പോ​ൾ സെ​ൽ​ഫോ​ണ്‍ ത​ല​യ്ക്ക​ടു​ത്ത് വ​യ്ക്ക​രു​ത്

മൊ​ബൈ​ലി​ൽ അ​ലാം സെ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ മാ​റ്റി​വ​യ്ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ന്യാ​യ​മാ​ണ് പ​ല​രും പ​റ​യു​ക. ഒ​ന്നു​കി​ൽ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് വ​യ്ക്കു​ക അ​ല്ലെ​ങ്കി​ൽ ത​ല​യി​ൽനി​ന്നു ര​ണ്ടു മീ​റ്റ​ർ അ​ക​ല​ത്തി​ൽ വ​യ്ക്കു​ക.​ ന​ല്ല റേ​ഞ്ചു​ള്ള​ിട​ത്തുമാ​ത്രം മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ക.
ട​വ​റി​ൽ​നി​ന്ന് അ​ക​ലെ​യാ​വു​ന്തോ​റും എ​സ് എ ​ആ​ർ നി​ര​ക്ക് കൂ​ടു​ത​ലാ​യി ഉ​യ​രു​ക​യും ചെ​യ്യും. ട​വ​റു​മാ​യി ബ​ന്ധം​സ്ഥാ​പി​ക്കാ​ൻ മൊ​ബൈ​ൽ​ഫോൺ കൂ​ടു​ത​ലാ​യി ഉൗ​ർ​ജം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് കാ​ര​ണം.

മൊ​ബൈ​ൽ ഫോ​ണി​ന്‍റെ റേ​ഡി​യേ​ഷ​ൻ സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ പ​ല​തും അ​പൂ​ർ​ണ​മാ​ണ്. മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ന്പ​നി​ക​ളും സാ​ഹ​ച​ര്യ​ങ്ങ​ളും ഒാ​രോ സ്ഥ​ല​ത്തും വ്യ​ത്യ​സ്ത​മാ​ണ്. അ​തി​നാ​ൽ ത​ന്നെ ഫ​ല​വും പൂ​ർ​ണ​മ​ല്ല.​ എ​സ്എ​ആ​ർ കു​റ​വു​ള്ള ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം.

എ​സ്എ​ആ​ർ ​എ​ങ്ങ​നെ പ​രി​ശോ​ധി​ക്കാം

മൊ​ബൈ​ലി​ന്‍റെ എ​സ്എ​ആ​ർ ഒാ​രോ​രു​ത്ത​ർ​ക്കും സ്വ​യം പ​രി​ശോ​ധി​ക്കാം. ഇ​തി​നാ​യി ഫോ​ണി​ൽ *#07# എ​ന്ന് ഡ​യ​ൽ ചെ​യ്താ​ൽ മ​തി. തു​ട​ർ​ന്നു വ​രു​ന്ന നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ എ​സ്എ​ആ​ർ വാ​ല്യു​വും ചി​ല​പ്പോ​ൾ അ​താ​ത് രാ​ജ്യ​ത്തെ അ​നു​വ​ദ​നീ​യ​മാ​യ എ​സ്ആ​ർ​എ വാ​ല്യു​വും കാ​ണി​ക്കും.

സോനു തോമസ്

Related posts