കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടെ നാ​ലാം​ഘ​ട്ട ലോ​ക്ക് ഡൗ​ൺ‍? പ്രധാനമന്ത്രി ഇന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും;സാ​മൂ​ഹ്യ അ​ക​ലം മാ​ത്ര​മാ​ണ് സു​ര​ക്ഷി​ത മാ​ര്‍​ഗ​മെ​ന്ന് മോദി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു രാ​ത്രി എ​ട്ടി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. മൂ​ന്നാം​ഘ​ട്ട ലോ​ക്ക് ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ ശേ​ഷി​ക്കെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്.

ലോക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് ആ​റ് സം​സ്ഥാ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചേ​ക്കും. ​കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടെ നാ​ലാം​ഘ​ട്ട ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ക്ക​നാ​ണ് സാ​ധ്യ​ത.

നേ​ര​ത്തേ, മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഘ​ട്ടം ഘ​ട്ട​മാ​യി ലോ​ക്ക് ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ചാ​ല്‍ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്രം.

പൊ​തു​വാ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മോ അ​തോ റെ​ഡ്‌​സോ​ണി​ല്‍ മാ​ത്ര​മാ​യി ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​മോ എ​ന്ന​തി​ലും ഇ​ന്ന് തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചേ​ക്കും.

മ​ഹാ​രാ​ഷ്ട്രാ, ത​മി​ഴ്‌​നാ​ട്, പ​ഞ്ചാ​ബ്, ബി​ഹാ​ര്‍, ആ​സാം, തെ​ല​ങ്കാ​ന, പ​ശ്ചി​മ ബം​ഗാ​ള്‍, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് മേ​യ് 17ന് ​ശേ​ഷ​വും ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യേ​ക്കു​മെ​ന്ന സൂ​ച​ന പ്ര​ധാ​ന​മ​ന്ത്രി ന​ല്‍​കി​യ​ത്.

കേ​ന്ദ്രം പ്ര​ത്യേ​ക സാ​ന്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​മോ എ​ന്നാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. ഇ​തു​വ​രെ കേ​ന്ദ്ര സ​ർ​ക്ക​ർ കാ​ര്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളൊ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ലോ​ക്ക് ഡൗ​ണി​നു ശേ​ഷ​മു​ള്ള ലോ​ക​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യ്യാ​റെ​ടു​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഹ്വാ​നം ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ന് ശേ​ഷം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് മോ​ദി​യു​ടെ ആ​ഹ്വാ​നം. കോ​വി​ഡ്-19​നെ​തി​രെ വാ​ക്‌​സി​ന്‍ വി​ക​സി​പ്പി​ക്കു​ന്ന​തു​വ​രെ സാ​മൂ​ഹ്യ അ​ക​ലം മാ​ത്ര​മാ​ണ് സു​ര​ക്ഷി​ത മാ​ര്‍​ഗ​മെ​ന്ന് മോ​ദി പ​റ​ഞ്ഞു.

ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക്ര​മേ​ണ പി​ന്‍​വ​ലി​ച്ചാ​ലും വാ​ക്‌​സി​നോ മ​റ്റ് പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളോ ക​ണ്ടു​പി​ടി​ക്കാ​ത്തി​ട​ത്തോ​ളം കാ​ലം സാ​മൂ​ഹ്യ അ​ക​ല​മാ​ണ് വൈ​റ​സി​നെ​തി​രാ​യ ഏ​റ്റ​വും വ​ലി​യ ആ​യു​ധ​മെ​ന്ന കാ​ര്യം ന​മ്മ​ള്‍ ഓ​ര്‍​ത്തി​രി​ക്ക​ണം- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ർ​ച്ച് 24-നു ​പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​ന്‍റെ മൂ​ന്നാം ഘ​ട്ടം ഈ 17-​നാ​ണ് അ​വ​സാ​നി​ക്കു​ക. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ച്ച കോ​ൺ​ഫ​റ​ൻ​സ് രാ​ത്രി ഒ​മ്പ​ത് വ​രെ നീ​ണ്ടു.

Related posts

Leave a Comment