മോഹൻലാൽ ഭൂതമാകുന്നു..!

ദൃ​ശ്യം ത​രം​ഗം സൃ​ഷ്ടി​ച്ചു മു​ന്നേ​റു​ന്പോ​ൾ മോ​ഹ​ൻ​ലാ​ൽ മ​റ്റൊ​രു കു​പ്പാ​യം അ​ണി​യു​ക​യാ​ണ്. ആ​ക്ഷ​ൻ കേ​ട്ടു ഭാ​വാ​ഭി​ന​യ​ത്തെ വെ​ള്ളി​ത്തി​ര​യി​ലേ​ക്കു വാ​രി വി​ത​റി​യി​ട​ത്തു​നി​ന്നും ഇ​നി ആ​ക്ഷ​ൻ പ​റ​യാ​നൊ​രു​ങ്ങു​ക​യാ​ണ് താ​രം.

മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ബ​റോ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. മാ​ർ​ച്ചി​ൽ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യാ​ണ്.

വാ​സ്കോ​ ഡി ഗാ​മ ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും ശേ​ഖ​രി​ച്ച ര​ത്ന​ങ്ങ​ളു​ടെ​യും സു​വ​ർ​ണ​നി​ധി​ക​ളു​ടെ​യും കാ​വ​ൽ​ക്കാ​ര​നാ​ണ് ബ​റോ​സ് എ​ന്ന ഭൂ​തം. നാ​നൂ​റു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പോ​ർ​ച്ചു​ഗീ​സ് തീ​ര​ത്ത് അ​യാ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഓ​രോ ക​പ്പ​ലെ​ത്തു​ന്പോ​ഴും നി​ധി​യു​ടെ അ​വ​കാ​ശി​യെ അ​യാ​ൾ തി​ര​യും. ഗാ​മ ന​ൽ​കി​യ നി​ധി​ശേ​ഖ​രം ഗാ​മ​യു​ടെ പി​ൻ​ഗാ​മി​യെ​ന്നു​റ​പ്പു​ള്ള​യാ​ൾ​ക്കു മാ​ത്ര​മെ ബ​റോ​സ് കൈ​മാ​റു​ക​യു​ള്ളൂ.

അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു​ദി​വ​സം തീ​ര​ത്തേ​ക്കൊ​രു കു​ട്ടി ബ​റോ​സി​നെ തേ​ടി​വ​ന്നു. ഗാ​മ​യു​ടെ പി​ൻ​തു​ട​ർ​ച്ച​ക്കാ​ര​ൻ താ​നാ​ണെ​ന്ന് അ​വ​ൻ പ​റ​ഞ്ഞു.

പി​ന്നീ​ട് ക​ട​ലി​ലൂ​ടെ​യും കാ​ല​ത്തി​ലൂ​ടെ​യും കു​ട്ടി​യു​ടെ മു​ൻ​ഗാ​മി​ക​ളെ ക​ണ്ടെ​ത്താ​ൻ ഭൂ​തം ന​ട​ത്തു​ന്ന യാ​ത്ര​യാ​ണ് ബ​റോ​സ് എ​ന്ന ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്.

പ്രേ​ക്ഷ​ക​ന്‍റെ മു​ന്നി​ലേ​ക്കു ക​ഥ​യും ക​ഥാ​പാ​ത്ര​വും മാ​യക്കാ​ഴ്ച​ക​ളും ക​ട​ന്നുവ​രി​ക​യാ​ണ്. ത്രീ​ഡി സ്ക്രീ​നി​ൽ തി​യ​റ്റ​ർ മു​ഴു​വ​നും അ​ദ്ഭു​ത ലോ​ക​മാ​കു​ന്ന ദൃ​ശ്യമാ​ന്ത്രി​കത​യ​ാണ് മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ പ്ര​ഥ​മ സം​വി​ധാ​ന സം​രം​ഭ​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് സി​നി​മ​യി​ൽ ബ​റോ​സ് എ​ന്ന ഭൂ​ത​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​ന്തോ​ഷ് ശി​വ​നാ​ണ് ഛായാ​ഗ്രഹ​ക​ൻ.

ഇ​ന്ത്യ​യി​ലെ ആ​ദ്യ ത്രീ​ഡി ചി​ത്ര​മാ​യി​രു​ന്ന മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ൻ ഒ​രു​ക്കി​യ ന​വോ​ദ​യ ജി​ജോ​യു​ടെ ക​ഥ​യി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ സി​നി​മ​യൊ​രു​ക്കു​ന്ന​ത്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് നി​ർ​മാ​ണം. വാ​സ്കോ​ ഡി ഗാ​മ​യു​ടെ വേ​ഷ​ത്തി​ൽ സ്പാ​നി​ഷ് ന​ട​ൻ റാ​ഫേ​ൽ അ​മ​ർ​ഗോ എ​ത്തും.

സ്പാ​നി​ഷ് അ​ഭി​നേ​ത്രി പാ​സ്വേ​ഗ​യും ചി​ത്ര​ത്തി​ലു​ണ്ട്. ഗാ​ർ​ഡി​യ​ൻ ഓ​ഫ് ഡി ​ഗാ​മാ​സ് ട്ര​ഷ​ർ എ​ന്ന ടാ​ഗ് ലൈ​നോ​ടെ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ ഗോ​വ​യാ​ണ്.

വി​ഷ്വ​ൽ എ​ഫ​ക്ട്സി​നു വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്രം വ​ന്പ​ൻ മു​ത​ൽ മു​ട​ക്കി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്. പ്രേ​ക്ഷ​ക​രെ ഒ​രു ഫാ​ന്‍റ​സി ലോ​ക​ത്തേ​ക്കാ​ണ് ബ​റോ​സ് വി​ളി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ എ​ന്ന മാ​ന്ത്രി​ക​നൊ​പ്പം ന​മു​ക്കും പോ​കാം…

 

Related posts

Leave a Comment