കിണറ്റിൽ വീണമൂർഖനെ  കുരുക്കിട്ട് പിടിച്ചു; കാഴ്ച കാണാൻ  ആളുകൂടിയതോടെ പാമ്പിനെ കിണറ്റിൽ  കെട്ടി നിർത്തിയിരിക്കുന്നു

ക​റു​ക​ച്ചാ​ൽ: ക​ണ​റ്റി​ൽ ചാ​ടി​യ മൂ​ർ​ഖ​ൻ പാ​ന്പി​നെ നാ​ട്ടു​കാ​ർ കു​രു​ക്കി​ട്ട് പി​ടി​ച്ചു. ക​റു​ക​ച്ചാ​ൽ ടൗ​ണി​നു സ​മീ​പം പു​ത്ത​ൻ​കു​ളം അ​ല​ക്സാ​ണ്ട​റി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ ചാ​ടി​യ പാ​ന്പി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് കി​ണ​റ്റി​ൽ പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. എ​ട്ട​ര​യോ​ടെ നാ​ട്ടു​കാ​രി​ൽ ഒ​രാ​ൾ ക​യ​റു​കൊ​ണ്ട് കു​രു​ക്ക് ഉ​ണ്ടാ​ക്കി പാ​ന്പി​നെ കു​ടു​ക്കു​ക​യാ​യി​രു​ന്നു.

കാ​ഴ്ച്ച​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ പു​റ​ത്തെ​ടു​ത്താ​ൽ അ​പ​ക​ടം ഉ​ണ്ടാ​കുമെ​ന്ന് ക​രു​തി ക​ണ​റ്റി​നു​ള്ളി​ൽ ത​ന്നെ മൂ​ർ​ഖ​നെ കെ​ട്ടി നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​ലും പോ​ലീ​സി​ലും വി​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts