കൊ​ല്ലം എ​സ്പി ഓ​ഫീ​സി​ന് സ​മീ​പം ക​ട​ക​ളി​ൽ മോ​ഷ​ണം;സിസിടിവി കാമറകൾ തകർത്ത നിലയിൽ ; പോലീസ് അന്വേഷണം തുടങ്ങി

കൊ​ല്ലം :എ​സ്പി ഓ​ഫീ​സി​ന് സ​മീ​പം നി​ര​വ​ധി ക​ട​ക​ളി​ൽ മോ​ഷ​ണം. പ്ര​മോ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സ​ൽ ഗ്രാ​ഫി​ക്സ് സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി കാ​മ​റ ത​ക​ർ​ത്ത​ശേ​ഷം 43000 രൂ​പ​യും പ്രി​ന്‍റിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്നു.

രാ​വി​ലെ ക​ട​തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത് . സ​മീ​പ​ത്തെ പ​ല ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യാ​ണ് വി​വ​രം.​സ​മീ​പ​ത്തെ ക​മ​ൽ​സ്റ്റു​ഡി​യോ​വി​ൽ​നി​ന്ന് സ്റ്റു​ഡി​യോ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും മോ​ഷ​ണം പോ​യി.​

സ​മീ​പ​മു​ള്ള കാ​ഷ്യൂ ഓ​ഫീ​സി​ൽ​നി​ന്ന് ലാ​പ് ടോ​പ്പു​ക​ളും മോ​ഷ​ണം പോ​യ​താ​യി സൂ​ച​ന​യു​ണ്ട്. മോ​ഷ​ണം ന​ട​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം മോ​ഷ്ടാ​ക്ക​ൾ പ​ര​മാ​വ​ധി നാ​ശ​ന​ഷ്ടം വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ക​ട​തു​റ​ക്കു​ന്ന​തോ​ടെ മാ​ത്ര​മെ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യു. ക​ട​യു​ട​മ​ക​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts

Leave a Comment