സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം; വാതിൽ തകർത്ത കള്ളൻ എല്ലാം കൊണ്ടുപോയി

കാ​ട്ടാ​ക്ക​ട : സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. മ​ല​യി​ൻ​കീ​ഴ് ചൂ​ഴാ​റ്റു​കോ​ട്ട പാ​മാം​കോ​ട് സ്വ​ദേ​ശി കെ. ​സു​നി​ൽ​കു​മാ​റി​ന്‍റെ രേ​വ​ന്ദ​നം വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം.

ഇ​ദ്ദേ​ഹം ശ​നി​യാ​ഴ്ച കു​ടും​ബ​സ​മേ​തം മ​ണ​ക്കാ​ടു​ള്ള വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

ഇ​രു​നി​ല വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു റാ​ഡോ വാ​ച്ച്, ലാ​പ്ടോ​പ്പ്, 10,000 രൂ​പ, ഏ​ഴു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​വ​ർ​ന്നു.

മ​ല​യി​ൻ​കീ​ഴ് സി​ഐ എ.​വി. സൈ​ജു, എ​സ്ഐ കെ. ​രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വാ​തി​ൽ കു​ത്തി​പ്പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പാ​ര വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. ര​ണ്ടു മാ​സ​ത്തി​നു​മു​മ്പ് പാ​മാം​കോ​ട് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഒ​രു സ്റ്റു​ഡി​യോ​യി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടു​മൊ​രു മോ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment