കുട്ടികളെ ഇങ്ങനെ സ്വർണം ധരിപ്പിക്കണോ? ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സ്വർണം കവർന്നു; പിന്നീട് ഒന്നരവയസുള്ള കുട്ടിയെ മോഷ്ടിച്ചോണ്ട് പോയി സ്വർണം കവർന്നശേഷം സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ചു; സംഭവം ചെങ്ങന്നൂരിൽ

ചാരുംമൂട് : ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മാല കവർന്ന മോഷ്ടാവ് ഒന്നരവയസുള്ള കുഞ്ഞിനെ തട്ടി കൊണ്ടുപോയി ആഭരണങ്ങൾ കവർന്നശേഷം സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ചു .ങ്ങന്നൂർ കൊല്ലക്കടവ് ചെറിയനാട് പഞ്ചായത്ത് എട്ടാം വാർഡിൽ മുഹമ്മദൻസ് ഹൈ സ്കൂളിന് സമീപം തടത്തിൽ ലത്തീഫിന്‍റെ വീട്ടിലാണ് നാട്ടുകാരെ ഭീതിയിലാക്കിയ മോഷണം നടന്നത്.

ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.വീടിന്‍റെ മുകളിലത്തെ നിലയിലെ കതക് കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് ലത്തീഫിന്‍റെ മരുമകൾ ഉറങ്ങിക്കിടന്ന അൻസിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് രണ്ട് പവന്‍റെ മാലകവർന്നശേഷം മോഷ്ടാവ് അടുത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ഒന്നരവയസുള്ള കുട്ടിയെ തട്ടികൊണ്ട് പോയി ആഭരണങ്ങൾ കവർന്നശേഷം സമീപത്തെ കൊല്ലക്കടവ് മുഹമ്മദൻസ് സ്കൂളിന്‍റെ വരാന്തയിൽ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു . വെണ്മണിപോലീസ് അന്വേഷണം ഊർജിതമാക്കി.

Related posts