പു​ന്ന​പ്ര​യി​ലെ ക​ട​ക​ളി​ൽ വ്യാ​പ​ക​മോ​ഷ​ണം; പരാതിയിൽ  അന്വേഷണം ഊർജിതമാക്കി പോലീസ്

അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ലെ ക​ട​ക​ളി​ൽ വ്യാ​പ​ക മോ​ഷ​ണം. പു​ന്ന​പ്ര തെ​ക്കു​പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ർ​ഡി​ൽ പ​ള്ളി​വെ​ളി​യി​ൽ ഐ​ഷാ​മ​ൻ​സി​ൽ ടി. ​കെ. റ​ഫീ​ക്കി​ന്‍റെ പു​ന്ന​പ്ര ഷ​റ​ഫു​ൽ ഇ​സ്ലാം ബി​ൽ​ഡിം​ഗി​ൽ സ്ഥി​തി ചെ​യ്യു​ന്ന മ​ക്കാ സി​മ​ൻ​റ്സ് സ്റ്റോ​റി​ന്‍റെ നാ​ലു ക​ട​മു​റി​ക​ളും, പു​ന്ന​പ്ര ദാ​റു​ൽ ഇ​സ്ല്ലാം മ​ൻ​സി​ൽ റി​യാ​സി​ന്‍റെ പു​ന്ന​പ്ര മ​സ്ജു​ൽ ഫാ​റൂ​ക്ക് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ ​റോ​സ് ജ്വ​ല്ലേ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഷ​ട്ട​റു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.58 ഓ​ടെ സി​മ​ന്‍റ്് ക​ട​യി​ൽ മോ​ഷ്ടാ​ക്ക​ളാ​യ മൂ​ന്നു പേ​ർ ക​യ​റി​യ​താ​യി സി​സി കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത്. ഇ​വി​ടെ നി​ന്നും വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ക്കു​ക​യും ര​ണ്ടു സി​സി കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി. കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച​തി​ലൂ​ടെ പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

മ​സ്ജു​ൽ ഫാ​റൂ​ക്ക് കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​റോ​സ് ജ്വ​ല്ല​റി​യു​ടെ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്ന് ഡോ​റി​ന്‍റെ ചി​ല്ല് പൊ​ട്ടി​ച്ച് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും സി​സി ടി​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്കും അ​പ​ഹ​രി​ച്ചു.

ജ്വ​ല്ലേ​ഴ്സി​ൻ​റെ മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കം​പ്യൂ​ട്ട​ർ സെ​ന്‍റ​റി​ന്‍റെ പു​റ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി ടി​വി പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​പേ​ർ പു​ല​ർ​ച്ചെ 3.10 ന് ​പ്ര​വേ​ശി​ച്ച​താ​യി പു​ന്ന​പ്ര എ​സ്ഐ അ​ജ​യ കു​മാ​റി​ൻ​റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​നു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. പ്ര​തി​ക​ൾ​ക്കു വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. സ​മാ​ന സം​ഭ​വ​മാ​ണ് ര​ണ്ടു​ദി​വ​സം മു​ന്പ് തോ​ട്ട​പ്പ​ള്ളി ബി​വ​റേ​ജ് ഒൗ​ട്ട്‌ലെറ്റി​ലും ന​ട​ന്ന​ത്.

Related posts