മോതിരം കുടുങ്ങി വി​ര​ൽ അറ്റുപോകുന്ന നിലയിലായി; രക്ഷകരായി ഫ​യ​ർ​ഫോ​ഴ്സ്


പേ​രൂ​ർ​ക്ക​ട: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യു​ടെ വി​ര​ലി​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കു​ടു​ങ്ങി​യ മോ​തി​രം ഫ​യ​ർ​ഫോ​ഴ്സ് മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ച് മു​റി​ച്ചു​നീ​ക്കി. ഹി​ന്ദി ഭാ​ഷ സം​സാ​രി​ക്കു​ന്ന 48 കാ​രി​യാ​യ യു​വ​തി​യു​ടെ വ​ല​തു​കൈ​യ്യി​ലെ ചെ​റു​വി​ര​ലി​ൽ ആണ് മോതിരം കു​ടു​ങ്ങി​യത്.

വിരൽ അറ്റുപോകാവുന്ന അവസ്ഥയിലായിരുന്നു. അ​വ​സാ​ന നി​മി​ഷം ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​യ്ക്കെ​ത്തി മോതിരം മു​റി​ച്ചു നീ​ക്കി​. ഭാ​ണ്ഡ​ക്കെ​ട്ടു​ക​ളു​മാ​യി റോ​ഡി​ൽ 2 ദി​വ​സം മു​മ്പ് അ​ല​ഞ്ഞു​തി​രി​യു​ന്നതാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന്

തി​രു​വ​ന​ന്ത​പു​രം വിജെടി ഹാ​ളി​ന് എ​തി​ർ​വ​ശ​ത്ത് വ​ച്ച് ക​ണ്ടോ​ൺ​മെ​ന്‍റ്് പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടു​ക​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്ത​ത്.

ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വി​ച്ചി​രു​ന്ന ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ആ​ണ് വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. വ​ള​രെ നാ​ളാ​യി മോ​തി​രം കു​ടു​ങ്ങി കി​ട​ന്ന​തി​നാ​ൽ വി​ര​ൽ അ​റ്റു​പോ​കാ​മെ​ന്ന അ​വ​സ്ഥ വ​രെ എ​ത്തി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് ഫ​യ​ർ ആന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു, അ​മ​ൽ​രാ​ജ്, ദി​നൂ​പ്, ജ​യേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ട്ടി​ങ് പ്ലെ​യ​ർ, നോ​സി​ൽ പ്ലെ​യ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു ഏ​താ​ണ്ട് ഒ​രു മ​ണി​ക്കൂ​ർ ക​ഠി​ന പ​രി​ശ്ര​മ​ത്തി​ന് ശേ​ഷ​മാ​ണ് മോ​തി​രം നീ​ക്കം ചെ​യ്ത​ത്.

വേ​ദ​ന അ​റി​യാ​തി​രി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നും മ​റ്റു ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തി​യ ശേ​ഷം ഇ​വ​രെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Related posts

Leave a Comment