എം. ​പ​ദ്മ​കു​മാ​ർ ചി​ത്ര​ത്തി​ൽ അ​മ​ല പോ​ൾ നാ​യി​ക

എം. ​പ​ദ്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​മ​ല പോ​ൾ നാ​യി​ക​യാ​യെ​ത്തു​ന്നു. അ​മ​ല പോ​ൾ വാം​പ​യ​റാ​യി എ​ത്തു​ന്ന ചി​ത്രം പൂ​ർ​ണ​മാ​യും നാ​യി​ക കേ​ന്ദ്രീ​കൃ​ത​മാ​ണ്. ആ​ഗ​സ്റ്റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്രം രാ​ജ​ശ്രീ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ഷ് കു​മാ​ർ നി​ർ​മി​ക്കു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ദ ​ടീ​ച്ച​റി​നു​ശേ​ഷം അ​മ​ല പോ​ൾ നാ​യി​ക​യാ​വു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​കൂ​ടി​യു​ണ്ട്. അ​മ​ല പോ​ളും എം. ​പ​ദ്മ​കു​മാ​റും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി വ​രു​ന്നു. റോ​ഷ​ൻ മാ​ത്യു, ശ്രു​തി മേ​നോ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി എം. ​പ​ദ്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​യി​ർ ജൂ​ൺ 26ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ജോ​സ​ഫി​നു​ശേ​ഷം പ​ദ്മ​കു​മാ​ർ ഒ​രു​ക്കു​ന്ന പൊ​ലീ​സ് സ്റ്റോ​റി കൂ​ടി​യാ​ണ്.​

ര​ഞ്ജി​ത്ത് സ​ജീ​വ്, ഐശ്വര്യ രാ​ജ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ബി​ഗ് ബ​ഡ്ജ​റ്റി​ൽ വാ​മ്പ​യ​ർ ആ​ക്ഷ​ൻ മൂ​വി​യാ​യി സം​ജാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹാ​ഫ് ആ​ണ് അ​മ​ല പോ​ളിന്‍റേതായി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന ചി​ത്രം. ഏ​റെ​പ്രേ​ക്ഷ​ക പ്ര​ശം​സ​യും,, സാ​മ്പ​ത്തി​ക നേ​ട്ട​വും നേ​ടി​യ ഗോ​ൾ എ​ന്ന ചി​ത്ര​ത്തി​ന്റെ വി​ജ​യ​ത്തി​നു​ശേ​ഷം ര​ഞ്ജി​ത്ത് സ​ജീ​വും സം​വി​ധാ​യ​ക​ൻ സം​ജാ​ദും വീ​ണ്ടും ഒ​രു​മി​ക്കു​ക​യാ​ണ്. പൂ​ർ​ണ​മാ​യും ഹൈ ​വോ​ൾ​ട്ടേ​ജ് മൂ​വി​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​ഫ് പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്.

ശ്രീ​കാ​ന്ത് മു​ര​ളി, അ​ബ്ബാ​സ്,റോ​ക്കി മ​ഹാ​ജ​ൻ, ജോ​ജി ജോ​ൺ,മ​ണി​ക​ണ്ഠ​ൻ, സ​ത്യ​ജി​ത്ത്,ഷ​ർ​മ്മി രാ​ജ്, ആ​ഗ്നേ​ഷ്, ആ​വ​ണി , അ​ഞ്ജ​ലി നാ​യ​ർ, സ​ന്താ​നം, പ്ര​വീ​ൺ, കൃ​ഷ്ണ​ൻ, നി​ധേ​ഷ്, പ​ര​മേ​ശ്, അ​ഭി​നേ​ഷ്, സ​ഞ്ജ​യ്, ഇ​ജാ​സ് . ക​ല്യാ​ൺ വീ​രാ​ള, വീ​ര​ൻ, ഇ​ദ​യ​കു​മാ​ർ, ദേ​വേ​ന്ദ്ര​നാ​ഥ്, ജ​യ് കു​മാ​ർ, എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ൻ ,സ​ജീ​വ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.

Related posts

Leave a Comment