മു​ഹ​മ്മ​ദ് ഷാ​ഫി വ​ധം ; സി​പി​എം നേ​താ​വ് ലാലു അറസ്റ്റിൽ;  മ​ദ്യ​പാ​ന​ത്തി​നിടയി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെന്ന് പോലീസ്

കു​ണ്ട​റ: വി​ദേ​ശ​ത്തു​നി​ന്ന് നാ​ലു​ദി​വ​സം മു​ന്പ് നാ​ട്ടി​ലെ​ത്തി​യ മൊ​തീ​ൻ​മു​ക്ക് കു​ള​ത്തും​ക​ര തെ​ങ്ങു​പ​ണ​യി​ൽ വീ​ട്ടി​ൽ ഷ​ഹാ​ലു​ദീ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ഫി​യെ (28) കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റും സി​പി​എം നേ​താ​വു​മാ​യ ആ​ലും​മൂ​ട് അ​ണ്ണാ​ച്ചി​മു​ക്ക് ക​ല്ലു​വി​ള​വീ​ട്ടി​ൽ ലാ​ലു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചീ​ട്ടു​ക​ളി​ക്കും മ​ദ്യ​പാ​ന​ത്തി​നു​മി​ട​യി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മ​രി​ച്ച മു​ഹ​മ്മ​ദ് ഷാ​ഫി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​സു​മ്മു​ലി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ആ​ദ്യം കൊ​ട്ടി​യം പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും കു​ണ്ട​റ പോ​ലീ​സി​ന്‍റെ പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ​ന്വേ​ഷ​ണം കു​ണ്ട​റ പോ​ലീ​സ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ബ​റ​ട​ക്കി.​പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പ​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ വീ​ട്ടി​ലെ​ത്തി അ​നു​ശോ​ചി​ച്ചു.

Related posts