വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! അടിവയറ്റില്‍ ചവിട്ടി ഗര്‍ഭം അലസിപ്പിച്ചു; യുവാവ് അറസ്റ്റില്‍…

വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഗര്‍ഭിണിയായപ്പോള്‍ മര്‍ദ്ദനത്തിലൂടെ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍.

കൊല്ലം ചാത്തന്നൂര്‍ മാമ്പുഴ കാടന്‍വിളപ്പുറം നാസിം മന്‍സിലില്‍ നാസിം(27) ആണ് അറസ്റ്റിലായത്.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നാസിം, ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുത്തത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

യുവതിയെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന് ചവറയില്‍ ഒരു ക്ഷേത്രത്തിന് മുന്നില്‍വെച്ച് മാലയിടുകയും പിന്നീട് കല്ലുവാതുക്കലില്‍ വാടക വീടെടുത്ത് താമസിക്കുകയുമായിരുന്നു.

യുവതി ഗര്‍ഭിണായാണെന്ന് അറിഞ്ഞതോടെ നാസിം അവരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. എല്ലാ ദിവസവും മര്‍ദ്ദനം തുടര്‍ന്നതോടെ യുവതി അവശയായി.

കഴിഞ്ഞ ദിവസം നാസിം യുവതിയുടെ അടിവയറ്റില്‍ ചവിട്ടിയതോടെ രക്തസ്രാവവും ഗര്‍ഭഛിദ്രവും ഉണ്ടായി.

ഗുരുതരാവസ്ഥയിലായ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് യുവതിയുടെ വീട്ടുകാര്‍ പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കിയത്.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ എ അല്‍ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചാത്തന്നൂരില്‍ നിന്ന് പിടികൂടുകയായിരുന്നു.

Related posts

Leave a Comment