മുല്ലയ്ക്കൽ ചിറപ്പും പു​തു വ​ർ​ഷ​വും ഒന്നിച്ചെത്തി; അടിച്ചു പൊളിക്കാനൊരുങ്ങി ആ​ല​പ്പു​ഴ ന​ഗ​രം

ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ ചി​റ​പ്പോ​ടെ ആ​രം​ഭി​ച്ച ആ​ല​പ്പു​ഴ​യു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വ​ർ​ണ​പ്പൊ​ലി​മ ന​ൽ​കി പു​തു​വ​ർ​ഷാ​ഘോ​ഷ​മെ​ത്തി. പു​തു വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ആലപ്പുഴ നഗരം. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെയും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെയും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കൂ​ടാ​തെ സ​ർ​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്ത് ബീ​ച്ച് ഫെ​സ്റ്റി​വ​ലും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ആ​ക​ർ​ഷ​ക​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ബീ​ച്ച് ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ണ്ഡ​ല​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു എ​ത്തു​ന്ന മു​ല്ല​യ്ക്ക​ൽ ചി​റ​പ്പോ​ടെ​യാ​ണ് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​രം​ഭ​മാ​കു​ന്ന​ത്. തു​ട​ർ​ന്ന് ക്രി​സ്മ​സും കൂ​ടി എ​ത്തു​ന്ന​തോ​ടെ ചി​റ​പ്പി​ന് തി​ര​ക്കേ​റും.

​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ ഉ​ത്സ​വ​ങ്ങ​ളും പ​ള്ളി​ക​ളി​ലെ തി​രു​നാ​ളു​ക​ളും ഇ​നി​യു​ള്ള ദി​ന​ങ്ങ​ളി​ൽ എ​ത്തു​ന്നു. അ​ർ​ത്തു​ങ്ക​ൽ പ​ള്ളി പെ​രു​ന്നാ​ളും ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര ഉ​ത്സ​വ​വും ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ചി​റ​പ്പി​ന്‍റെ തി​ര​ക്കി​ൽ നി​ന്നും ന​ഗ​രം മു​ക്ത​മാ​കും മു​ന്പേ പു​തു​വ​ർ​ഷ​ത്തി​ന്‍റെ ആ​ഘോ​ഷം ന​ഗ​ര​ത്തി​ലേ​ക്കെ​ത്തി​യ​തോ​ടെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും മു​റു​കി.

അ​ക്ര​മ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഭ​ര​ണ​കൂ​ട​വും സു​സ​ജ്ജം. പ​രി​പാ​ടി​ക​ൾ കാ​ണാ​നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​മാ​യി എ​ത്തു​ന്ന ആ​ളു​ക​ളെ​ക്കൊ​ണ്ട് ന​ഗ​രം നി​റ​യു​ന്ന കാ​ഴ്ച​യാ​ണ് ഇ​ന്ന് കാ​ണാ​ൻ ക​ഴി​യു​ക. വ​ർ​ണ ബ​ലൂ​ണു​ക​ൾ പ​റ​ത്തി പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഇ​ന്ന് രാ​ത്രി ആ​ല​പ്പു​ഴ ബീ​ച്ചി​ലേ​ക്ക് ആ​യി​ര​ങ്ങ​ൾ ഒ​ഴു​കി എ​ത്തും.

Related posts