ക്രിസ്മസ് ദിനത്തിൽ അ​ച്ഛ​നെ​യും മ​ക​നെ​യും കു​ത്തി​യ കേ​സ്;  സംഭവവുമായി ബന്ധപ്പെട്ട് ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

തു​റ​വൂ​ർ: അ​ച്ഛ​നെ​യും മ​ക​നെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി റി​മാ​ൻ​ഡി​ൽ. എ​ഴു​പു​ന്ന പു​ന്ന​യ്ക്ക​ൽ ജോ​യി(35)യെയാണ് കു​ത്തി​യ​തോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ജോ​യി​യെ പ​ണി സ്ഥ​ല​ത്തുനി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി പ്രി​ൻ​സി(29) ക​ഴി​ഞ്ഞ ദി​വ​സം റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. ക്രി​സ്മ​സ് ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ടം​തു​രു​ത്ത് പു​ത്ത​ൻ​ത​റ കോ​ള​നി റോ​ഡ് വ​ലി​യ വീ​ട്ടി​ൽ ജോ​സ​ഫ് (57), മ​ക​ൻ സാ​ജ​ൻ ( 27) എ​ന്നി​വ​ർ​ക്കാ​ണ് ക​ത്തി​യും ക​ത്രി​ക​യും കൊ​ണ്ടു​ള്ള കു​ത്തേ​റ്റ് പ​രിക്കേ​റ്റ​ത്.

Related posts