ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി തു​ട​രു​ന്ന മൗ​നം എ​ന്തോ ഒ​ളി​ച്ചു വ​യ്ക്കാനെന്ന്  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

ക​ണ്ണൂ​ർ: മ​ന്ത്രി ജ​ലീ​ലി​ന്‍റെ ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി തു​ട​രു​ന്ന മൗ​നം എ​ന്തോ ഒ​ളി​ച്ചു​വ​യ്ക്കാ​നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കൃ​ത്യ​മാ​യ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​വു​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ന്ന​തെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

അ​ഴി​മ​തി ന​ട​ത്തി​യ മ​ന്ത്രി ജ​ലീ​ൽ രാ​ജി വ​യ്ക്ക​ണം. അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട​ണം. എ​ന്നാ​ൽ രാ​ജി ആ​വ​ശ്യ​പ്പെ​ടാ​തെ മു​ഖ്യ​മ​ന്ത്രി തു​ട​രു​ന്ന മൗ​നം ല​ജ്ജാ​ക​ര​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ന്തെ​ല്ലോ ചീ​ഞ്ഞു​നാ​റു​ക​യാ​ണ്.

മ​ന്ത്രി ജ​ലീ​ൽ രാ​ജി​വ​യ്ക്കു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തും. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലു​ള്ള കാ​ല​ങ്ങ​ളി​ലൊ​ക്കെ ബ​ന്ധു​ക്ക​ളെ​യും വേ​ണ്ട​പ്പെ​ട്ട​വ​രെ​യും പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ൽ നി​യോ​ഗി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Related posts