കേറി വാടാമക്കളെ..!  നല്ല നേതാക്കളുള്ള പാർട്ടിയാണ് സിപിഐ; യുഡിഎഫിലേക്ക് പോരെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒട്ടേറെ നല്ല നേതാക്കളുള്ള പാർട്ടിയാണ് സിപിഐയെന്നും അവർ യുഡിഎഫിലേക്ക് വരണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിലെ നല്ല നേതാക്കളെയും അദ്ദേഹം യുഡിഎഫിന്‍റെ ഭാഗമാകാൻ ക്ഷണിച്ചിട്ടുണ്ട്.

പോലീസ് മർദ്ദനത്തിന്‍റെ പേരിൽ സിപിഎം-സിപിഐ തർക്കവും സിപിഐക്കുള്ളിൽ വിവാദവും കൊഴുക്കുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.

Related posts