യെ​വ​ൻ പു​ലി​യാ​ണ് കേ​ട്ടോ! വാ​രാ​ണ​സി​യി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ൾ ഇ​നി പേ​ടി​ക്കേ​ണ്ട, എ​ല്ലാം ദീ​പ് നോ​ക്കി​ക്കോ​ളും; അ​നാ​യാ​സ​മാ​യി ജാ​പ്പ​നീ​സ് ഭാ​ഷ കൈ​കാ​ര്യം ചെ​യ്ത് യു​വാ​വ്; വീ​ഡി​യോ കാ​ണാം

വാ​രാ​ണ​സി ടൂ​ർ ഡൈ​ഗ് ദ്വീപ് സ​ഞ്ചാ​രി​ക​ളോ​ട് മ​നോഹ​ര​മാ​യി ജാ​പ്പ​നീ​സ് ഭാ​ഷ സം​സാ​രി​ക്കു​ന്ന​ത് വീ​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തോ​ടെ ദീ​പ് താ​ര​മാ​യി മാ​റി. ജ​ന​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ​തെ​ന്നും ദീ​പി​ന്‍റെ അ​തി​ഥി ദേ​വോ ഭ​വാ സം​സ്കാ​ര​ത്തി​നു അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ങ്ങ​ളു​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​ഴു​കി​യെ​ത്തി​യ​ത്.

വീ​ഡി​യോ​യി​ൽ സ​ഞ്ചാ​രി​ക​ൾ ന​ന്ദി സൂ​ച​ക​മാ​യി ദീ​പി​ന്‍റെ കൈ​യി​ൽ പ​ണം ന​ല്കു​ന്നു​ണ്ടെ​ങ്കി​ലും ദീ​പ് അ​ത് വാ​ങ്ങു​ന്നി​ല്ല. പ​ണം അ​ല്ല പ്ര​ധാ​നം ആ​ളു​ക​ളാ​ണ് പ്ര​ധാ​ന​മെ​ന്ന് ദീ​പ് പ​റ​യു​ന്നു. എ​വി​ടെ നി​ന്നാ​ണ് ഇ​ത്ര​യും മ​നോ​ഹ​ര​മാ​യി ജാ​പ്പ​നീ​സ് ഭാ​ഷ സം​സാ​രി​ക്കാ​ൻ പ​ഠി​ച്ച​തെ​ന്ന് സ​ഞ്ചാ​രി​ക​ൾ ചോ​ദി​ക്കു​ന്പോ​ൾ, ത​നി​ക്ക് പ​തി​ന​ഞ്ച് വ​യ​സു​ള്ള​പ്പോ​ഴാ​ണ് ജാ​പ്പ​നീ​സ് ഭാ​ഷ പ​ഠി​ച്ച​തെ​ന്നും മ​റു​പ​ടി പ​റ​യു​ന്നു.

ഒ​രു ടി​പ് കൊ​ടു​ത്താ​ൽ​പോ​ലും ദീ​പ് അ​ത് സ്വീ​ക​രി​ക്കി​ല്ലെ​ന്നും, വ​ള​രെ ന​ല്ല മ​ന​സു​ള്ള ആ​ൾ എ​ന്ന അ​ടി​കു​റി​പോ​ടെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. മി​സ്​റ്റ​ർ ദീ​പ് ന​ല്ല മ​ന​സു​ള്ള വ്യ​ക്തി​യാ​ണെ​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ തീ​ർ​ച്ച​യാ​യും ദീ​പി​നെ പ​രി​ച​യ​പെ​ട​ണ​മെ​ന്നും അ​ടി​കു​റി​പ്പു​ള്ള സ​മാ​ന വീ​ഡി​യോ​ക​ളും ഇ​തി​ന​കം ത​ന്നെ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി.

വ​ള​രെ വേ​ഗം ത​ന്നെ ആ​ളു​ക​ൾ ഇ​ത് ഏ​റ്റെ​ടു​ത്തു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ ആ​ളു​ക​ൾ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പു​ക​ളാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment